NISH announces vacancies for Assistant Professor and Clinical Supervisor posts; apply by March 23.  NISH
Career

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

ഒക്യുപേഷണൽ തെറപ്പിയിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിഷിലെ കോളേജ് ഓഫ് ഒക്യുപേഷണൽ തെറപ്പിയിലെ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഒക്യുപേഷണൽ തെറപ്പിയിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം

യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികളിലേക്ക് മാർച്ച് 23 വരെ ഇമെയിൽ വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹമുള്ളവർക്ക് അഭികാമ്യമായ ജോലിയാണ് ഇത്.

സാമൂഹിക നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നിഷ് ഭിന്നശേഷി വ്യക്തികളുമായി ബന്ധപ്പെട്ടുള്ള സൂക്ഷ്മമായ പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ ഭിന്നശേഷികളുള്ള വ്യക്തികളെ തിരിച്ചറിയൽ, അവരുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ് നിഷ്.

തസ്തിക, യോഗ്യത, ശമ്പളം.പ്രായം, എന്നിവ അറിയാം

തസ്തികയുടെ പേര് അസിസ്റ്റന്റ് പ്രൊഫസർ

യോഗ്യത: ഒക്യുപേഷണൽ തെറപ്പിയിൽ മാസ്റ്റേഴ്‌സ് ബിരുദം

പ്രവൃത്തി പരിചയം: പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ/അധ്യാപന പരിചയം

ശമ്പളം: 70,000 രൂപ

ഉയർന്ന പ്രായപരിധി: 50 വയസ്സ് (01-01-2026 അടിസ്ഥാനമാക്കി)

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര് ക്ലിനിക്കൽ സൂപ്പർവൈസർ

യോഗ്യത: ഒക്യുപേഷണൽ തെറപ്പിയിൽ ബിരുദം

ശമ്പളം: 32,550 രൂപ

ഉയർന്ന പ്രായപരിധി: 45 വയസ്സ് (01-01-2026 അടിസ്ഥാനമാക്കി)

ഒഴിവുകളുടെ എണ്ണം: ഒന്ന്

അപേക്ഷകർ ഉൾപ്പെടുത്തേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇ മെയിൽ ആയി അപേക്ഷിക്കണം.അപേക്ഷയിൽ തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം. ഇമെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകണം.

വിശദമായ ബയോഡാറ്റ, നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷാ ഫോം, വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രസ്തുത പകർപ്പുകൾ ഇല്ലാതെ ലഭിക്കുന്ന അപേക്ഷകൾ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിൽ പരിഗണിക്കുന്നതല്ല.

മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴിയായിരിക്കും. തപാൽ വഴിയുള്ള ആശയവിനിമയം ഉണ്ടാകില്ല. അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും അഭിമുഖത്തിനുള്ള ബാച്ചുകളുടെ എണ്ണം തീരുമാനിക്കുക. അപേക്ഷകരിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അതിൽ ഉൾപ്പെട്ടവരെ ആകും അഭിമുഖത്തിന് ക്ഷണിക്കുക.

നിയമന രീതി, കാലാവധി എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഒന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം: മാർച്ച് 23 വൈകുന്നേരം അഞ്ച് മണി

അപേക്ഷ സമർപ്പിക്കേണ്ട ഇ മെയിൽ വിലാസം nishhr@nish.ac.in

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: National Institute of Speech and Hearing (NISH) invites applications for Assistant Professor and Clinical Supervisor posts. Eligible candidates can apply until March 23, 2026. Check eligibility and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

SCROLL FOR NEXT