NORKA Recruitment 2026 Technopark Based Company Jobs for Returning NRIs 
Career

നോർക്ക വഴി ജോലി നേടാം; തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ടെക്നോപാർക്കിൽ അവസരം

ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആണ് അവസരം. അപേക്ഷകൾ ജൂലൈ 12 വരെ നല്‍കാം.

ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.

താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.norkaroots.kerala.gov.in അല്ലെങ്കിൽ https://name.norkaroots.kerala.gov.in) ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.

വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

NORKA Recruitment 2026 Technopark Based Company Jobs for Returning NRIs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല'

'വയല്‍ക്കിളി' സമരം: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികളെ വെറുതെ വിട്ട് കോടതി

വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ; മുന്നറിയിപ്പ്

IHRD: ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

'ഡസ്‌കി ബ്യൂട്ടി എന്ന് എന്നെ വിളിക്കുമ്പോഴും താരതമ്യം വെളുപ്പിനോട്'; സിനിമയിലെ വേര്‍തിരിവിനെതിരെ ഐശ്വര്യ ലക്ഷ്മി