NORKA Roots Invites Applications for Resource Persons for Pre-Departure Orientation Programme file
Career

വിദേശപഠന ഓറിയന്റേഷൻ പരിപാടിയിൽ പരിശീലകരാകാം; നോർക്ക റൂട്ട്സ് താൽപര്യപത്രം ക്ഷണിച്ചു

ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇന്റർനാഷണൽ എഡ്യൂക്കേഷൻ, കൗൺസിലിങ്ങ്, മൈഗ്രേഷൻ സ്റ്റഡീസ് മേഖലകളിലെ പി.ജി./പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നോർക്ക റൂട്ട്സിന്റെ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടല്‍ പദ്ധതിയുടെ ഭാഗമായി വിദേശപഠനത്തിന് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകളിലേക്ക് (PDOP) വിദഗ്ധ പരിശീലകരില്‍ നിന്നും (റിസോഴ്സ് പേഴ്സൺ/ഫാക്കൽറ്റി) താൽപര്യപത്രം ക്ഷണിച്ചു.

ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇന്റർനാഷണൽ എഡ്യൂക്കേഷൻ, കൗൺസിലിങ്ങ്, മൈഗ്രേഷൻ സ്റ്റഡീസ് മേഖലകളിലെ പി.ജി./പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. വിദ്യാർഥി വീസ നടപടിക്രമങ്ങളിൽ പ്രാവീണ്യവും ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉളളവരാകണം അപേക്ഷകര്‍. മലയാളത്തിൽ വിദ്യാർഥികളുമായി സംവദിക്കാനും ഇംഗ്ലീഷിൽ രേഖകൾ തയ്യാറാക്കാനും കഴിവുളളവരുമാകണം.

റിക്രൂട്ട്മെന്റ് ലൈസൻസ് കൈവശം ഉളളവരോ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി/റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരിക്കാനും പാടില്ല.

വിശദമായ നോട്ടിഫിക്കേഷനും ഡിക്ലറേഷന്‍ ഫോറങ്ങളും നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ceonorkaroots@gmail.com എന്ന ഇ-മെയില്‍ വഴിയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ തപാലായോ 2026 സെപ്റ്റംബര്‍ 20 നകം താല്‍പര്യപത്രം നല്‍കേണ്ടത്.

ഇ-മെയില്‍ അപേക്ഷര്‍ സബ്ജക്റ്റ് ലൈനിലും തപാലില്‍ അയക്കുന്നവര്‍ കവറിനു പുറത്തും EOI – Resource Person Student PDOP എന്ന് രേഖപ്പെടുത്തണം. പൂരിപ്പിച്ച EOI ഫോം (താല്‍പര്യപത്രം), ബയോഡാറ്റ, വിദ്യാഭ്യാസ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിര്‍ദ്ദിഷ്ട ഫോറത്തിലുളള ഡിക്ലറേഷനുകൾ, ഒരു പി.‍ഡി.ഒ.പി പരിശീലന പരിപാടിയുടെ രൂപരേഖ, സമാനമായ പരിപാടികൾ സംഘടിപ്പിച്ച കുറഞ്ഞത് മൂന്ന് സ്ഥാപനങ്ങളുടെ / സംഘടനകളുടെ പട്ടികയും സ്ഥാപനങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും താല്‍പര്യപത്രത്തോടൊപ്പം സമർപ്പിക്കണം.

അപേക്ഷകനോ ഏജൻസിയോ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഡിക്ലറോഷനും നിശ്ചിത ഫോറത്തില്‍ നല്‍കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2770554 (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളിൾ) നോർക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

NORKA Roots Invites Applications for Resource Persons for Pre-Departure Orientation Programme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

Today's Rashi Phalam September 17 | നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടാകും

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു