ODEPC Recruitment 2026: UAE Hiring 100 Male Industrial Nurses with AED 5,000 Salary 
Career

പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിൽ ആയിരിക്കും നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന നഴ്സിംഗ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 100 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇൻഡസ്ട്രിയൽ മെയിൽ നഴ്സ്

ഒഴിവുകൾ- 100

പ്രതിമാസ ശമ്പളം: AED 5,000 (എല്ലാ അലവൻസുകളും ഉൾപ്പെടെ)

വിദ്യാഭ്യാസ യോഗ്യത

  • B.Sc Nursing അല്ലെങ്കിൽ Post Basic B.Sc Nursing

  • HAAD (DOH) / DHA ലൈസൻസുള്ളവർക്ക് മുൻഗണന

പ്രവൃത്തിപരിചയം- കുറഞ്ഞത് 2 വർഷം

താഴെപ്പറയുന്ന മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന:

  • ICU

  • Emergency

  • Urgent Care

  • Critical Care

  • Oil & Gas Nursing

പ്രായപരിധി

  • 40 വയസ്സിൽ താഴെ

ലഭിക്കുന്ന ആനുകൂല്യങ്ങൾ

  • കമ്പനി നൽകുന്ന താമസസൗകര്യം

  • വിദൂര പ്രദേശങ്ങളിൽ നിയമനം ലഭിച്ചാൽ ഭക്ഷണം

  • ഗതാഗത സൗകര്യം

  • വിസ

  • വിമാന ടിക്കറ്റ്

  • മെഡിക്കൽ ഇൻഷുറൻസ്

  • 30 ദിവസത്തെ വാർഷിക അവധി (പൂർണ ശമ്പളത്തോടെ)

ജോലി സമയം

  • ആഴ്ചയിൽ 60 മണിക്കൂർ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ താഴെ പറയുന്ന രേഖകൾ ഇമെയിൽ ചെയ്യണം:

  • പുതുക്കിയ CV

  • പാസ്‌പോർട്ട് കോപ്പി

  • Dataflow (ലഭ്യമാണെങ്കിൽ)

  • വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ

ഇമെയിൽ: gcc@odepc.in

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/recruitment-of-male

ODEPC Recruitment 2026: UAE Hiring 100 Male Industrial Nurses with AED 5,000 Salary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടി

പൾസർ സുനി ജയിലിൽ തന്നെ; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

20 മണിക്കൂർ ഉപവാസം, ഒന്നര നേരം ഭക്ഷണം; സൊണാലിയുടെ ഫിറ്റ്നസ് ഡയറ്റ് ആരെയും അമ്പരപ്പിക്കും

'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല'; പ്രണയം വെളിപ്പെടുത്തി സാനിയ