RailTel invites applications for technical manager posts; deadline April 6 Rail Tel
Career

റെയിൽടെൽ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

തപാലിലോ നേരിട്ടോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള നവരത്‌ന പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ വിഭാഗത്തിൽ സ്ഥിരം നിയമനത്തിനായുള്ള വിജ്ഞാപനമാണ് റെയിൽടെൽ പ്രസിദ്ധീകരിച്ചത്. ഡേറ്റ സെന്റർ തസ്തികകളിലേക്ക് ഉള്ള ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.

തപാലിലോ നേരിട്ടോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ ആറ് വരെ സ്വീകരിക്കും.

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്, ഇന്ത്യയിലൊട്ടാകെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ഒപ്റ്റിക് ഫൈബർ കേബിൾ ശൃംഖലയുണ്ട്.

ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലെ പ്രധാന സ്ഥാപനമായ റെയിൽടെൽ റെയിൽവേ സ്റ്റേഷൻ വൈ-ഫൈ, വീഡിയോ സർവൈലൻസ് സിസ്റ്റങ്ങൾ, ഡേറ്റാ സെന്റർ സേവനങ്ങൾ, ക്ലൗഡ് സേവനങ്ങൾ, ഇ-ഓഫീസ് തുടങ്ങിയ പദ്ധതികളുടെ ഭാഗമാണ്. . നിലവിൽ, ഗുരുഗ്രാമിലും ഹൈദരാബാദിലും റെയിൽടെലിന് ഡേറ്റാ സെന്ററുകളുണ്ട്.

പൊതുമേഖലാ ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് റെയിൽ ടെല്ലിലെ ജോലി. മികച്ച ശമ്പളം ലഭിക്കുന്ന മൂന്ന് തസ്തികകളിലാണ് ഒഴിവുകളുള്ളത്. സീനിയർ മാനേജർ ,മാനേജർ,ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലായാണ് ഒഴിവുകളുള്ളത്.

തസ്തിക, യോഗ്യത. ശമ്പളം, പ്രായം, ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം

സീനിയർ മാനേജർ (ടെക്നിക്കൽ)/ ഇ-3 ലെവൽ (സിസ്റ്റം അഡ്മിൻ , ഐടി)

യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ

പ്രവൃത്തി പരിചയം: കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ ആറ് വർഷത്തെ യോഗ്യതാനന്തര പരിചയം

സർട്ടിഫിക്കേഷൻ

(സിസ്റ്റം അഡ്മിൻ): അസൂർ അഡ്മിൻ അസോസിയേറ്റ്/ആർഎച്ച്സിഎസ്എ/ആർഎച്ച്സിഇ/വിസിടിഎ/സികെഎ/ജെഎൻസിഐഎ-ക്ലൗഡ് അല്ലെങ്കിൽ ഉയർന്നത്

(ഐടി): ആർഎച്ച്സിഎസ്എ/ആർഎച്ച്സിഇ/ഒറാക്കിൾ ജാവ പ്രോഗ്രാമർ/ഡെവലപ്പർ/അസൂർ എഐ എൻജിനീയർ/സിഎഐപി/എഐ എക്സ്പെർട്ട് എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ

പ്രായപരിധി : 27 - 34 വയസ്സ്

ശമ്പളം : 60,000-1,80,000 രൂപ

ഒഴിവുകളുടെ എണ്ണം : രണ്ട്

മാനേജർ (ടെക്നിക്കൽ)/ ഇ-2 ലെവൽ (ഡാറ്റാബേസ് അഡ്മിൻ , ഐടി)

യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ

പ്രവൃത്തി പരിചയം: കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം

സർട്ടിഫിക്കേഷൻ

(ഡേറ്റാബേസ് അഡ്മിൻ): അസൂർ ഡേറ്റാബേസ് അഡ്മിൻ അസോസിയേറ്റ്/ മോംങ്ങോഡിബി/മൈഎസ്‌ക്യുഎൽ ഡിബിഎ/ഒറാക്കിൾ എസ്‌ക്യുഎൽ/പോസ്റ്റ്‌ഗ്രെഎസ്‌ക്യുഎൽ എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ

(ഐടി): ആർഎച്ച്‌സിഎസ്എ/ആർഎച്ച്‌സിഇ/ഒറാക്കിൾ ജാവ പ്രോഗ്രാമർ/ഡെവലപ്പർ/അസൂർ എഐ എൻജിനീയർ/സിഎഐപി/എഐ എക്സ്പെർട്ട് എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ

പ്രായപരിധി : 23 - 30 വയസ്സ്

ശമ്പളം : 50,000-1,60,000 രൂപ

ഒഴിവുകളുടെ എണ്ണം : നാല്

ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)/ ഇ-1 ലെവൽ (സിസ്റ്റം അഡ്മിൻ)

യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ

പ്രവൃത്തി പരിചയം : കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം

സർട്ടിഫിക്കേഷൻ: അസൂർ അഡ്മിനിസ്ട്രേറ്റർ അസോസിയേറ്റ്/ആർഎച്ച്സിഎസ്എ/വിസിടിഎ എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ

പ്രായപരിധി : 21 - 30 വയസ്സ്

ശമ്പളം : 40,000-1,40,000

ഒഴിവുകളുടെ എണ്ണം : മൂന്ന്

പൊതുവിവരങ്ങൾ

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി: 1200 രൂപ

എസ്‌സി/എസ് ടി: 600 രൂപ

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മാർഗമോ നേരിട്ടോ റെയിൽ ടെൽ ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷാ ഫോം ഇവിടെ കാണാം

അപേക്ഷാ കവറിന് മുകളിൽ ഏത് തസ്തികകയ്ക്കാണ് അപേക്ഷിക്കുന്നത് എന്നത് വ്യക്തമായി എഴുതിയിരിക്കണം. ഏപ്രിൽ ആറ് ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി

അപേക്ഷ ലഭിക്കേണ്ട വിലാസം

Sr. Deputy General Manager/HR

RailTel Corporation of India Ltd.

Plate-A, 6th Floor, Office Block-II,

East Kidwai Nagar, New Delhi-110023.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

റെയിൽ ടെൽ കോർപ്പറേഷൻ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Job Alert: RailTel Corporation is inviting applications for various manager-level positions in its technical department. Interested candidates can apply online before April 6. Check eligibility, vacancy details, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

നീതിയുക്തമായ വിചാരണയ്ക്ക് ഭീഷണി, പൊലീസുകാര്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

തുരുമ്പും കറയും പാത്രങ്ങളെ നശിപ്പിക്കും; സംരക്ഷിക്കാൻ വഴിയുണ്ട്

എന്നെ കളിയാക്കുന്നത് പോലെ, എന്നോട് സംസാരിക്കുന്നത് പോലെ വേറൊരു നടനോടും പറ്റില്ല: ധ്യാന്‍ ശ്രീനിവാസന്‍

പാപ്പന്റെ ടൈം ബെസ്റ്റ് ടൈം! ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ഓപ്പണിങ് ഡേ ഹിറ്റ്; 'ആട് 3' ബോക്സ് ഓഫീസിൽ എത്ര നേടി ?

SCROLL FOR NEXT