റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ)യിൽ വിവിധ എ, ബി ഗ്രേഡ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപന പ്രകാരം അഞ്ച് തസ്തികകളിലാണ് ഒഴിവുകളുള്ളത്. രണ്ട് എ ഗ്രേഡ് തസ്തികകളിലും മൂന്ന് ബി ഗ്രേഡ് തസ്തികകളിലും ഒഴിവുകളുണ്ട്.
ലീഗൽ ഓഫീസർ, മാനേജർ (ടെക്നിക്കൽ-സിവിൽ),മാനേജർ (ടെക്നിക്കൽ-ഇലക്ട്രിക്കൽ),അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ), അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ & സെക്യൂരിറ്റി) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇതിൽ ലീഗൽ ഓഫീസർ, മാനേജർ തസ്തികകൾ ബി ഗ്രേഡിലും അസിസ്റ്റന്റ് മാനേജർ തസ്തികകൾ എഗ്രേഡിലുമാണ്. ആകെ 21 ഒഴിവുകളാണ് ഉള്ളത്.
താൽപ്പര്യവും യോഗ്യതയുമുള്ളവർ ആർ ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 ആണ്.
യോഗ്യത
എൽഎൽഎം ബിരുദമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷവും നിയമത്തിൽ പിഎച്ച്ഡി നേടിയവർക്ക് അഞ്ച് വർഷവും ഇളവ് ലഭിക്കും.
യുജിസിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എല്ലാ സെമസ്റ്ററുകളിലും/വർഷങ്ങളിലും കുറഞ്ഞത് 50% മാർക്കോ തത്തുല്യമോ ആയ യോഗ്യതയോടെ നേടിയ നിയമ ബിരുദം.
എസ്‌സി/എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് എല്ലാ സെമസ്റ്ററുകളിലും/വർഷങ്ങളിലും നിയമ ബിരുദത്തിന് കുറഞ്ഞത് 45% മാർക്ക് ലഭിച്ചിരിക്കണം( ഇത് സംവരണ തസ്തികകളിൽ മാത്രമാകും ബാധകം)
അവശ്യം :
1. ബാർ കൗൺസിലിൽ എൻറോൾ ചെയ്തിരിക്കണം
2. എൻറോൾ ചെയ്തതിന് ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ആവശ്യമാണ്.
പ്രവൃത്തി പരിചയം പരിഗണിക്കുന്ന മേഖലകൾ
അഭിഭാഷകവൃത്തിയിൽ അല്ലെങ്കിൽ
ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ശേഷം പ്രമുഖ ബാങ്ക്/ധനകാര്യ സ്ഥാപനം/സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷൻ/കമ്പനി/സംസ്ഥാന/കേന്ദ്ര സർക്കാർ എന്നിവയുടെ നിയമ വകുപ്പിൽ നിയമ ഓഫീസർ തസ്തികയിൽ അല്ലെങ്കിൽ
ലോ കോളജിൽ/സർവകലാശാലയിൽ നിയമം പഠിപ്പിക്കുന്ന മുഴുവൻ സമയ അധ്യാപന പരിചയം
പ്രായ പരിധി 21- 32 (ഫെബ്രുവരി 01, 2026 അടിസ്ഥാനമാക്കി)
എൽഎൽഎം ബിരുദമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷവും നിയമത്തിൽ പിഎച്ച്ഡി നേടിയവർക്ക് അഞ്ച് വർഷവും ഇളവ് ലഭിക്കും.
ഒഴിവുകളുടെ എണ്ണം: ആറ്
യോഗ്യത
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത കുറഞ്ഞത് 60% മാർക്കോടെ (എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55% സംവരണം ചെയ്ത ഒഴിവുകളിൽ) അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്.
അവശ്യം:
ആശുപത്രികൾ/ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ/ആസൂത്രണം/ഡിസൈനിങ്/നിർമ്മാണം/വലിയ ഓഫീസ് കെട്ടിടങ്ങൾ/ബഹുനില കെട്ടിടങ്ങൾ/കെട്ടിട നിർമ്മാണ കമ്പനികൾ/റെസിഡൻഷ്യൽ കാമ്പസ് അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ പൊതു/സ്വകാര്യ ലിമിറ്റഡ് സ്ഥാപനത്തിൽ പരിചയം.ടെൻഡർ തയ്യാറാക്കലിലും വിലയിരുത്തലിലും പരിചയം. ബിരുദം നേടിയ ശേഷമുള്ള പ്രവൃത്തി പരിചയ കാലയളവ് മാത്രമേ പരിഗണിക്കുകയുള്ളൂ.
പ്രായ പരിധി : 21 -35 (ഫെബ്രുവരി 01, 2026 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത
ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60% മാർക്കോടെ (എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55%, സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിൽ) അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെയുള്ള ബിരുദം.
അവശ്യം
ആശുപത്രികൾ/ ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങൾ/ റെസിഡൻഷ്യൽ കാമ്പസ് അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരു പൊതു/സ്വകാര്യ ലിമിറ്റഡ് ഓർഗനൈസേഷനിൽ, ആന്തരികവും ബാഹ്യവുമായ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ ജോലികൾ, വലിയ സെൻട്രൽ എയർ കണ്ടീഷനിങ് പ്ലാന്റ്, ലിഫ്റ്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, ടെൻഡറുകളുടെ തയ്യാറാക്കൽ, സൂക്ഷ്മപരിശോധന, വിലയിരുത്തൽ എന്നിവയുൾപ്പെടെ വലിയ, ബഹുനില കെട്ടിട പദ്ധതികളിൽ ഉൾപ്പെട്ട മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ ആസൂത്രണം/രൂപകൽപ്പന/നിർവഹണം എന്നിവയിൽ ബന്ധപ്പെട്ട മേഖലയിൽ (സ്വതന്ത്ര ഉത്തരവാദിത്ത സ്ഥാനത്ത്) മൂന്ന് വർഷത്തെ പരിചയം. ബിരുദം നേടിയ ശേഷമുള്ള പരിചയ കാലാവധിയാണ് പരിഗണിക്കുക.
പ്രായ പരിധി : 21 -35 (ഫെബ്രുവരി 01, 2026 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത
ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കുകയും ബിരുദാന്തര ബിരുദ തലത്തിൽ ഹിന്ദി/ഹിന്ദി വിവർത്തനത്തിൽ രണ്ടാം ക്ലാസ് ബിരുദം ഉണ്ടാകണം,
അല്ലെങ്കിൽ
ബിരുദ തലത്തിൽ ഹിന്ദി പഠിച്ചിരിക്കുകയും ഇംഗ്ലീഷിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദലും വിവർത്തനത്തിൽ പി ജി ഡിപ്ലോമ ഉണ്ടാകണം
അല്ലെങ്കിൽ
ബിരുദ തലത്തിൽ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിക്കുകയും സംസ്കൃതം/സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും വിവർത്തനത്തിൽ പി ജി ഡിപ്ലോമ.
അല്ലെങ്കിൽ
ഇംഗ്ലീഷിലും ഹിന്ദിലോ/ഹിന്ദി വിവർത്തനത്തിലുമോ ബിരുദാനന്തര ബിരുദം, അതിൽ ഒരു ബിരുദാനന്തര ബിരുദത്തിലെങ്കിലും രണ്ടാം ക്ലാസ് നേടിയിരിക്കണം.
പ്രായ പരിധി: 21 -30
പിഎച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്, ഉയർന്ന പ്രായപരിധി 32 വയസ്സായിരിക്കും. എസ്‌സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക്, പിഎച്ച്.ഡി. നേടിയിട്ടുണ്ടെങ്കിൽ പോലും, ബാധകമായ പരമാവധി പ്രായ ഇളവ് യഥാക്രമം അഞ്ച് വർഷവും മൂന്ന് വർഷവും ആയിരിക്കും. (സഞ്ചിത ആനുകൂല്യം അനുവദനീയമല്ല).
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത
ഉദ്യോഗാർത്ഥി സാധാരണ കരസേന/നാവികസേന/വ്യോമസേനയിൽ കുറഞ്ഞത് പത്ത് വർഷത്തെ കമ്മീഷൻഡ് സർവീസ് (പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം) പരിചയമുള്ള ഓഫീസറായിരിക്കണം, സാധുവായ ഒരു എക്സ്-സർവീസ്മാൻ ഐഡന്റിറ്റി കാർഡ് ഉണ്ടാകണം.
പ്രായപരിധി: 25-40 വയസ്സ്
ഒരു വിഭാഗത്തിനും പ്രായപരിധിയിൽ ഇളവില്ല.
ഒഴിവുകളുടെ എണ്ണം: എട്ട്
ഗ്രേഡ് 'ബി' ഓഫീസർമാർക്ക് : 78450 - 141600 സ്കെയിലിൽ പുറമെ മറ്റ് അലവൻസുകളും
ഗ്രേഡ് 'എ' ഓഫീസർമാർക്ക്: 62,500 -126100 സ്കെയിലിൽ കൂടാതെ മറ്റ് അവലൻസുകളും
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 26 വൈകുന്നേരംആറ് മണി വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates