RCB invites applications for MS-PhD Biotechnology program with fellowship RCB
Career

16,000 രൂപ ഫെലോഷിപ്പോടെ ബയോടെക്നോളജിയിൽ എം എസ് പഠിക്കാം, ആർ സി ബിയിൽ എംഎസ്- പിഎച്ച്ഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു; മെയ് നാല് വരെ അപേക്ഷിക്കാം

സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ആധുനിക ശാസ്ത്രമേഖലയിൽ ആഴത്തിലുള്ള ഗവേഷണവും പഠനവും നടക്കുന്ന ബയോടെക്നോളജി മേഖലയിൽ ബിരുദാനന്തര പഠനവും ഗവേഷണവും നടത്തുന്നതിന് താൽപ്പര്യമുള്ളവർക്ക് അവസരം. ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഫരീദാബാദിലെ റീജിയണൽ സെ​ന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്- പിഎച്ച്ഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

യുനസ്കോ(UNESCO) യുടെയും ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്നോളജി വകുപ്പിന്റെയും കീഴിൽ സ്ഥാപിതമായ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ മേഖലകളിലെ സ്വയംഭരണ സ്ഥാപനമാണ് റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി (RCB).

ലൈഫ് സയൻസസ് ആൻഡ് ബയോടെക്നോളജി, അഗ്രികൾച്ചറൽ സയൻസസ്, മെഡിക്കൽ സയൻസസ് എന്നീ മേഖലകളിൽ ഈ സ്ഥാപനം ഗവേഷണം നടത്തുന്നു.

മെയ് നാല് ആണ് എംഎസ്- പിഎച്ച്ഡി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം. താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ഇഡബ്ല്യുഎസ്, വിദേശ വിദ്യാർത്ഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 55 ശതമാനം മാർക്ക് ആവശ്യമാണ്. അവസാന വർഷ പരീക്ഷ എഴുതന്നവർക്കും അപേക്ഷിക്കാം.

എംഎസ്-പിഎച്ച്ഡി പ്രോഗ്രാമിന്റെ കാലാവധി അഞ്ച് വർഷമാണ്. പരമാവധി ഏഴ് വർഷം വരെ സമയം ലഭിക്കും. എന്നാൽ എംഎസ് കോഴ്സ് പൂർത്തിയാക്കി പ്രോഗ്രാമിൽ നിന്നും വിട്ടുപോകാനുള്ള അനുമതിയും ലഭിക്കും.

യോഗ്യരായ വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (GAT-B) എഴുതേണ്ടതുണ്ട്. GAT-B യിലെ മാർക്കിനെ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിൽ ഉൾപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും എംഎസ്-പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. ശാസ്ത്രഗവേഷണ മേഖലകളിൽ വിദ്യാർത്ഥിയുടെ അഭിരുചിയും താൽപ്പര്യവും വിലയിരുത്തിന്നതിനാണ് അഭിമുഖം.

എംഎസ്- പിഎച്ച്ഡി പ്രോഗ്രാമിൽ ആകെ 20 സീറ്റുകളാണ് ഉള്ളത്. ഇതിൽ നിയമാനുസൃതമായി സംവരണ മാനദണ്ഡമനുസരിച്ചുള്ള സീറ്റുകളും ഉൾപ്പെടുന്നു. വിദേശത്ത് നിന്നുള്ള അഞ്ച് വിദ്യാർത്ഥികൾക്ക് വരെ പ്രവേശനം അനുവദിക്കും.

ഈ പ്രോഗ്രാമിൽ പ്രവേശനം നേടുന്ന ഇന്ത്യൻ, വിദേശ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 16000 രൂപ ആർസിബി - രാമചന്ദ്രൻ ഫെലോഷിപ്പ് ലഭിക്കും.

അതിനുശേഷം ഗവേഷണ സമയത്ത്, സിഎസ്ഐആർ, ഐസിഎംആർ, ഡിബിടി (CSIR, ICMR, DBT) അല്ലെങ്കിൽ മറ്റ് ഫണ്ടിങ് ഏജൻസികൾ നൽകുന്ന ജൂനിയർ/സീനിയർ റിസർച്ച് ഫെലോഷിപ്പുകൾക്ക് ഇന്ത്യൻ വിദ്യാർത്ഥി യോഗ്യത നേടേണ്ടതുണ്ട്.

ഗവേഷണാധിഷ്ഠിത പഠനമാണ് ആർ‌സി‌ബി അക്കാദമിക് പ്രോഗ്രാമിന്റെ മുഖമുദ്ര. എംഎസ് ഒന്നാം സെമസ്റ്ററും രണ്ടാം സെമസ്റ്ററും ക്ലാസ് റൂം അധ്യാപനത്തിലൂടെയും പ്രായോഗിക ലബോറട്ടറി പരീക്ഷണങ്ങളിലൂടെയും ലൈഫ് സയൻസസ്, ബയോടെക്നോളജി എന്നിവയുടെ മേഖലയിലായിരിക്കും.

രണ്ടാം വർഷത്തിൽ, ഗവേഷണ ഗൈഡിന്റെ മേൽനോട്ടത്തിൽ ഗവേഷണ ലബോറട്ടറിയിൽ ജോലി ചെയ്യേണ്ടതുണ്ട്, നാലാം സെമസ്റ്ററിന്റെ അവസാനം മാസ്റ്റേഴ്സ് തീസിസ് സമർപ്പിക്കണം.

വിദ്യാർത്ഥിയുടെ എംഎസ് പ്രകടന അവലോകനത്തിന്റെ അടിസ്ഥാനത്തിൽ, അതേ ലബോറട്ടറിയിൽ പിഎച്ച്ഡി തീസിസ് ഗവേഷണം നടത്തുന്നതിനുള്ള പ്രോഗ്രാമിൽ തുടരാൻ അനുവദിക്കും.

ഈ ഘട്ടത്തിൽ, കോഴ്‌സും തീസിസും തൃപ്തികരമായി പൂർത്തിയാക്കിയാൽ ബിരുദാനന്തര ബിരുദത്തോടെ പ്രോഗ്രാം അവസാനിപ്പിക്കാനുള്ള അവകാശം വിദ്യാർത്ഥിക്ക് ഉണ്ടായിരിക്കും.

എംഎസ് പിഎച്ച്ഡി വിജ്ഞാപനം പിഡിഎഫ് ഇവിടെ വായിക്കാം

പ്രോഗ്രാം ഘടന, അപേക്ഷ സമർപ്പിക്കൽ, ഫീസ്, തുടങ്ങിയ വിവരങ്ങൾ ഇവിടെയുള്ള ലിങ്കിൽ അറിയാം

Education News: Apply for the MS-PhD Biotechnology program at RCB with fellowship. Check eligibility, benefits, and apply online before the May 4 deadline.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

തൊഴിലിടത്തെ ലൈംഗികാതിക്രമം, ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

നേരിയ മാര്‍ജിനില്‍ തുടര്‍ഭരണം; തൃശൂരില്‍ തിരിച്ചടി;പതിനഞ്ച് സീറ്റുകളില്‍ ജയം ഉറപ്പെന്ന് സിപിഐ

ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം

കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് മോദി; തുടര്‍ഭരണമെന്ന് സിപിഎം വിലയിരുത്തല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT