ചെറുകിട വ്യവസായ വികസന ബാങ്ക് ( സിഡ്ബി -SIDBI ) യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡേറ്റ സയന്റിസ്റ്റ്, എഐ സ്പെഷ്യലിസ്റ്റുകൾ, എംഎൽ എഞ്ചിനീയർമാർ, ഡേറ്റ എൻജിനീയർമാർ, ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസർ, റിലേഷൻഷിപ്പ് മാനേജർ, പോർട്ട്ഫോളിയോ മാനേജർ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മാനേജർ, ക്ലസ്റ്റർ മാനേജർ എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒമ്പത് തസ്തികകളിലെ 14 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളും പ്രവൃത്തി പരിചയവും പ്രായപരിധിയുമാണ് ആവശ്യം. ശമ്പളം പ്രതിവർഷം 12 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെ സിടിസി യാണ്. അതായത് പ്രതിമാസം ഒരു ലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപ വരെ ലഭിക്കും.
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ ആയി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ ഏഴ് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് അല്ലെങ്കിൽ അനുബന്ധ ക്വാണ്ടിറ്റേറ്റീവ് വിഷയത്തിൽ ബിരുദാനന്തര ബിരുദം. അഭികാമ്യം: പ്രസക്തമായ ക്വാണ്ടിറ്റേറ്റീവ് മേഖലയിൽ പിഎച്ച്ഡി, ഡേറ്റ സയൻസ്/എംഎൽ/എഐയിൽ സർട്ടിഫിക്കേഷനുകൾ.
പ്രവൃത്തി പരിചയം: ബാങ്കുകൾ, NBFC-കൾ, DFI-കൾ, ഫിൻടെക്കുകൾ അല്ലെങ്കിൽ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ഡാറ്റാ സയൻസ്/അഡ്വാൻസ്ഡ് അനലിറ്റിക്സ്/ML മോഡലിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷം.
ശമ്പളം : 25.00 ലക്ഷം രൂപ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി :35 വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത:എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം. എം ടെക്, എംഎസ്‌സി. (ഡേറ്റ സയൻസ്/എഐ/എംഎൽ) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര ബിരുദം. അഭികാമ്യം: എഐ/എംഎൽ/ക്ലൗഡ് എഐ എന്നിവയിലെ സർട്ടിഫിക്കേഷനുകൾ.
പ്രവൃത്തി പരിചയം: ബാങ്കിങ്, ഫിൻടെക് അല്ലെങ്കിൽ നിയന്ത്രിത ധനകാര്യ സേവനങ്ങളിൽ AI/ML വികസനം, വിന്യാസം, MLOps എന്നിവയിൽ കുറഞ്ഞത് നാല് വർഷം
ശമ്പളം : 25.00 ലക്ഷംരൂപ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 35വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം : രണ്ട്
യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, ഡsറ്റ എൻജിനീയറിങ്, എഐ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിഇ./ബിടെക് അല്ലെങ്കിൽ തത്തുല്യം.
അഭികാമ്യം: കമ്പ്യൂട്ടർ സയൻസ്/എഐ/എംഎൽ/ഡാറ്റാ സയൻസിൽ ബിരുദാനന്തര ബിരുദം, ക്ലൗഡ്/എംഎൽ എൻജിനീയറിങ്ങിൽ സർട്ടിഫിക്കേഷനുകൾ.
പ്രവൃത്തി പരിചയം: ML സിസ്റ്റംസ് എക്സ്പോഷറുള്ള ML എൻജിനീയറിങ്/MLOps/ബാക്കെൻഡ് എൻജിനീയറിങ്ങിൽ കുറഞ്ഞത് നാല് വർഷം.
ശമ്പളം : 20.00 ലക്ഷം രൂപ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 35വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിഇ./ബിടെക് അല്ലെങ്കിൽ തത്തുല്യം. അഭികാമ്യം: കമ്പ്യൂട്ടർ സയൻസ്/ഡേറ്റ എൻജിനീയറിങ്/ഇൻഫർമേഷൻ സിസ്റ്റങ്ങളിൽ ബിരുദാനന്തര ബിരുദം, ക്ലൗഡ്/ഡേറ്റ പ്ലാറ്റ്‌ഫോമുകളിലെ സർട്ടിഫിക്കേഷനുകൾ.
പ്രവൃത്തി പരിചയം:ബാങ്കുകൾ, NBFC-കൾ, DFI-കൾ, ഫിൻടെക്കുകൾ അല്ലെങ്കിൽ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ഡേറ്റാ എൻജിനീയറിങ്/ഡേറ്റാ പ്ലാറ്റ്‌ഫോം റോളുകളിൽ കുറഞ്ഞത് എട്ട് വർഷം.
ശമ്പളം : 35.00 ലക്ഷം മുതൽ 40.00 ലക്ഷം വരെ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 40വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അഭികാമ്യം: നിയമത്തിൽ ബിരുദാനന്തര ബിരുദം (LLM), ടെക്നോളജി ലോ, എംബിഎ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി; CIPP, CIPM, FIP, CIPT, CDPSE, CDPO, CDP, ISO 27001 ലീഡ് ഓഡിറ്റർ പോലുള്ള സർട്ടിഫിക്കേഷനുകൾ.
പ്രവൃത്തി പരിചയം: മാനേജീരിയൽ അല്ലെങ്കിൽ പ്രൊഫഷണൽ റോളുകളിൽ 15 വർഷത്തെ പരിചയം, പ്രത്യേകിച്ച് ഐടി, കംപ്ലയൻസ്, ലീഗൽ, റിസ്ക്, ഇൻഫർമേഷൻ സെക്യൂരിറ്റി അല്ലെങ്കിൽ ഫിനാൻസ് എന്നിവയിൽ. ഈ കാലയളവിനുള്ളിൽ ഡേറ്റ പ്രൊട്ടക്ഷൻ, പ്രൈവസി റഗുലേഷൻ, ഡേറ്റ ഗവേണൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി അല്ലെങ്കിൽ അനുബന്ധ റോളുകളിൽ കുറഞ്ഞത് നാല് വർഷത്തെ നേരിട്ടുള്ള പ്രായോഗിക പരിചയം.
ശമ്പളം : 50.00 ലക്ഷം രൂപ മുതൽ 55.00 ലക്ഷം രൂപ വരെ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 45വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം; എംബിഎ/പിജിഡിഎം (ഫിനാൻസ്)/സിഎ/സിഎഫ്എ അല്ലെങ്കിൽ തത്തുല്യം.
പ്രവൃത്തി പരിചയം:ബാങ്കുകളിലും/NBFCകളിലും കുറഞ്ഞത് ആറ് വർഷത്തെ പരിചയം. ഇതിൽ , നിക്ഷേപ സമാഹരണം/സ്ഥാപന ബാധ്യതകൾ/ട്രഷറി സെയിൽസ് എന്നിവയിൽ ഏകദേശം നാല് വർഷത്തെ പരിചയം.
ശമ്പളം : 20ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 45വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം; എംബിഎ/പിജിഡിഎം (ഫിനാൻസ്)/സിഎ/സിഎഫ്എ അല്ലെങ്കിൽ തത്തുല്യം.
പ്രവൃത്തി പരിചയം: പോർട്ട്ഫോളിയോ മാനേജ്മെന്റ്/നിക്ഷേപങ്ങൾ, ECM/IPO/ക്യാപിറ്റൽ മാർക്കറ്റ്, മർച്ചന്റ് ബാങ്കിങ്/നിക്ഷേപ ബാങ്കിങ്, AMC/PMS/AIF/DFI/ബാങ്ക്, ട്രഷറി റോളുകൾ എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം.
ശമ്പളം : 45ലക്ഷം മുതൽ 55 ലക്ഷം രൂപ വരെ (വാർഷിക സിടിസി)
ഉയർന്ന പ്രായപരിധി : 40വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: എംബിഎ/പിജിഡിഎം അല്ലെങ്കിൽ ഫിനാൻസ്/സ്ട്രാറ്റജി/മാർക്കറ്റിങ്/എന്റർപ്രണർഷിപ്പ്/ഇക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദം.
പ്രവൃത്തി പരിചയം:സ്ട്രാറ്റജിക് പാർട്ണർഷിപ്പ് /ഇക്കോസിസ്റ്റം റിലേഷൻഷിപ്പ്, മർച്ചന്റ് ബാങ്കിങ്/ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് /ട്രാൻസാക്ഷൻ അഡ്വൈസറി, അല്ലെങ്കിൽ DFI/NBFC/ബാങ്ക് പാർട്ണർഷിപ്പ് റോളുകൾ എന്നിവയിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം.
ഉയർന്ന പ്രായപരിധി : 35വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ശമ്പളം : (വാർഷിക സിടിസി)
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത:അഗ്രി ബിസിനസ്/റൂറൽ മാനേജ്‌മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/ഫിനാൻസ്/കൊമേഴ്‌സ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം. അഭികാമ്യം: അഗ്രി ബിസിനസ്/റൂറൽ മാനേജ്‌മെന്റ്/സെയിൽസ്/മാർക്കറ്റിങ്ങിൽ എംബിഎ/പിജിഡിഎം.
പ്രവൃത്തി പരിചയം:ബാങ്കിങ്/ഫിനാൻഷ്യൽ സേവനങ്ങളിൽ ക്ലസ്റ്റർ & PDI പ്രവർത്തനങ്ങളിൽ/ബിസിനസ് ഡെവലപ്മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം അല്ലെങ്കിൽ MSME-കൾ, FPO-കൾ, അല്ലെങ്കിൽ NBFC/മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ പ്രവർത്തന പരിചയം.
ഉയർന്ന പ്രായപരിധി : 40വയസ്സ് (ഫെബ്രുവരി 28 അടിസ്ഥാനമാക്കി)
ശമ്പളം : 12 ലക്ഷം രൂപ (വാർഷിക സിടിസി)
ഒഴിവുകളുടെ എണ്ണം: ഒന്ന്
ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഫോർമാറ്റ് അനുസരിച്ച് (ഇംഗ്ലീഷിലോ ഹിന്ദിയിലോ) അപേക്ഷ പൂരിപ്പിച്ച്, അതിൽ ഉദ്യോഗാർത്ഥിയുടെ പൂർണ്ണ ഒപ്പ് പതിച്ച കരിക്കുലം വീറ്റ, തീയതി എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴാണ്
ഇമെയിൽ വിലാസത്തിൽ മാത്രമേ അപേക്ഷ അയക്കാൻ പാടുള്ളൂ.
ഇ മെയിൽ ആയി അപേക്ഷ സമർപ്പിക്കുമ്പോൾ സബജക്ട് ലൈനിൽ പോസ്റ്റ് കോഡ്, തസ്തികയയുടെ പേര്, ഉദ്യോഗാർത്ഥിയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം
അപേക്ഷ സമർപ്പിക്കേണ്ട ഇ മെയിൽ വിലാസം;recruitment@sidbi.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates