Southern Railway Sports Quota Recruitment Announced  Indian railway
Career

കായിക താരങ്ങൾക്ക് മികച്ച അവസരം; സതേൺ റെയിൽവേ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടാം

രണ്ട് ഘട്ടമായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉദ്യോഗാർത്ഥികളുടെയും കായിക പ്രകടനവും ശാരീരിക ക്ഷമതയും വിലയിരുത്തുന്നതിനായി ട്രയലുകൾക്ക് വിളിക്കും

Author : സമകാലിക മലയാളം ഡെസ്ക്

സതേൺ റെയിൽവേ സ്പോർട്സ് ക്വാട്ടയിലേക്ക് നിയമനം നടത്തുന്നു. 67 ഒഴിവുകൾ ആണ് ഉള്ളത്. അത്‌ലറ്റിക്സ്, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, ഹോക്കി, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഇത് സംബന്ധിച്ച വിഞ്ജാപനം റെയിൽവേ റിക്രൂട്ട്മെന്റ് സെൽ പുറത്തിറക്കി.

രണ്ട് ഘട്ടമായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉദ്യോഗാർത്ഥികളുടെയും കായിക പ്രകടനവും ശാരീരിക ക്ഷമതയും വിലയിരുത്തുന്നതിനായി ട്രയലുകൾക്ക് വിളിക്കും. ട്രയൽ കമ്മിറ്റി നിങ്ങളുടെ കളി കഴിവുകൾ, ശാരീരിക ക്ഷമത, പ്രകടനം എന്നിവ വിലയിരുത്തും. ട്രയൽസിന് പരമാവധി 40 മാർക്കായിരിക്കും. അതിൽ 25 മാർക്ക് നേടുന്നവർക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ 'ഫിറ്റ്' എന്ന അംഗീകാരം നൽകും.

ട്രയൽസിൽ 'ഫിറ്റ്' ആയി പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അപേക്ഷകരുടെ കായിക നേട്ടങ്ങൾ പരമാവധി 50 മാർക്കിന് വിലയിരുത്തപ്പെടും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് പരമാവധി 10 മാർക്കും നൽകും. ഒടുവിൽ മുഴുവൻ മാർക്കുകളും കൂട്ടി 100 മാർക്കിന്റെ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും.

സെപ്റ്റംബർ 13 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഒക്ടോബർ 12 ആണ് അവസാന തീയതി. ട്രയൽ തീയതി പിന്നാലെ അറിയിക്കും. ജനറൽ ഒബിസി വിഭാഗക്കാർക്ക് 500 രൂപയും മറ്റു വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ് . ട്രയൽസിനു ശേഷം ഈ തുക തിരിച്ചു നൽകും. 18 മുതൽ 25 വയസ്സ് വരെ ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുക. മറ്റ് ഇളവുകൾ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് https://rrcmas.in/ സന്ദർശിക്കുക.

Job news: Southern Railway Sports Quota Recruitment 2025 – 67 Vacancies Open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT