spot admissions in various educational institutions AI image
Career

വിവിധ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ

കിറ്റ്സ്, കൊട്ടാരക്കര ഐ ടി ഐ,അരുവിക്കര ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഴക്കൂട്ടം വനിതാ ഐ ടി ഐ എന്നീ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ട്രാവൽ ആൻഡ് ടൂറിസത്തിൽ എം ബി എ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, ഡ്രൈവർ കം മെക്കാനിക്,ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, കംപ്യൂട്ടർ എയിഡഡ് എംബ്രോയിഡറി & ഡിസൈനിംഗ്, ഡ്രസ് മേക്കിങ് എന്നീ ട്രേഡുകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

ഡ്രൈവർ കം മെക്കാനിക് ട്രേഡ്

വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഗവ. ഐ ടി ഐ കൊട്ടാരക്കരയിൽ 2025 വർഷത്തെ ഡ്രൈവർ കം മെക്കാനിക് ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ നടക്കും. താൽപര്യമുള്ളവർ അസൽ രേഖകളുമായി എത്തണം.

ജൂലൈ 31 ന് 18 വയസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വനിതകൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7907170436, 7012332456.

ട്രാവൽ ആൻഡ് ടൂറിസത്തിൽ എം ബി എ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം ബി എ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 30 ന് നടക്കും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകുന്നതാണ്. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇൻറർവ്യൂവും ഓ​ഗസ്റ്റ് രാവിലെ 10.30 നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9645176828, 9446529467.

ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്സ്

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും.

പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

കോഴ്‌സിന് ചേരാൻ താൽപര്യം ഉളളവർ ഓ​ഗസ്റ്റ് 30ന് രാവിലെ 9:30 മുതൽ 10:30 മണി വരെ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അസ്സൽ രേഖകളും മറ്റുമായി നേരിട്ടെത്തി പേര് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒഴിവുകൾ അനുസരിച്ച് ശേഷം നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതും അഡ്മിഷൻ ലഭിക്കുന്ന പക്ഷം ആവശൃമായ ഫീസും മറ്റും നൽകിക്കെണ്ട് പ്രവേശനം നേടാവുന്നതുമാണ്. കോഴ്‌സും അഡ്മിഷനും സംബന്ധിച്ച സംശയനിവാരണങ്ങൾക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560

വനിത ഐ ടി ഐയിൽ വിവിധ കോഴ്സുകൾ

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഒഴിവുള്ള ഏഴ് ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.

ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, കംപ്യൂട്ടർ എയിഡഡ് എംബ്രോയിഡറി & ഡിസൈനിംഗ്, ഡ്രസ് മേക്കിങ് ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.

ഓഗസ്റ്റ് 30 ഉച്ചക്ക് 12.30 വരെയാണ് അഡ്മിഷൻ. അപേക്ഷകർ നേരിട്ട് ഹാജരായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും (ഒറിജിനൽ ടി സി ഉൾപ്പെടെ) സഹിതം അപേക്ഷിക്കാം.

Education News:Spot admissions are being conducted for various courses at KITS, Kottarakkara ITI, Aruvikkara Fashion Designing Institute, and Kazhakoottam Women's ITI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT