Temporary government job opportunities are available in Thrissur for Female Security Staff, Lab Technician, Radiographer and Junior Public Health Nurse posts ai image
Career

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

ജനറൽ ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിലേക്കും ഒഴിവുകളുണ്ട്. ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലും നിയമനം നടത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലായി നിരവധി താൽക്കാലിക ജോലി അവസരങ്ങൾ. ജനറൽ ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിലേക്കും ഒഴിവുകളുണ്ട്. ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലും നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

1. വനിതാ സെക്യൂരിറ്റി

തൃശൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി മൾട്ടിപർപ്പസ് (വനിതാ സെക്യൂരിറ്റി) ജീവനക്കാരെ നിയമിക്കുന്നു.

എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള, 50 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. സുരക്ഷാ ഡ്യൂട്ടിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

പ്രതിദിനം 625 രൂപ നിരക്കിലാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 17-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0487-2427778.

2. ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

ഡി.എം.ഇ.  അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

സെപ്റ്റംബർ 23-ന് രാവിലെ പത്തിന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖവും രാവിലെ 11:30-ന് റേഡിയോഗ്രാഫർ തസ്തികയിലേക്കുള്ള അഭിമുഖവും  മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0487-2261840.

3. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർഥിനികളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സിയും എ.എൻ.എം  അല്ലെങ്കിൽ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റും കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.

ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് പാസായവർക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്കും മുൻഗണന നൽകും.

18-നും 45-നും ഇടയിലാണ് പ്രായപരിധി. പ്രതിമാസം 13,000 രൂപ വേതനം ലഭിക്കും.  

നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 19-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കുക.

വിലാസം: സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി പി.ഓ, തൃശ്ശൂർ - 680721. ഫോൺ: 0480-2960400, 0480-2706100, 9495133146.

Temporary government job opportunities are available in Thrissur for Female Security Staff, Lab Technician, Radiographer and Junior Public Health Nurse posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസ്