The Centre for Development of Telematics (C-DOT), a telecom technology R&D centre under the Government of India, invites applications for its paid internship programme. @CDOT_India
Career

അര ലക്ഷം രൂപ സ്റ്റൈപ്പൻഡ്; ബി ടെക് വിദ്യാർഥികൾക്ക് അവസരം; C-DOT ൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആകെ 50 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലികോം സാങ്കേതിക ഗവേഷണ വികസന സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) വിദ്യാർഥികൾക്കായി പെയ്ഡ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. ആകെ 50 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. താല്പര്യമുള്ളവർക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത

ബി.ടെക്/ബി.ഇ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാകുക.

ഏറ്റവും പുതിയ എൻഐആർഎഫ് റാങ്കിങ്ങിലെ ആദ്യ 30 എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.

കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, ഐ.ടി തുടങ്ങിയ അനുയോജ്യമായ ബ്രാഞ്ചുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

രണ്ടാം വർഷ പരീക്ഷകൾ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചിരിക്കണം. നിലവിൽ അഞ്ചാം സെമസ്റ്റർ മുതൽ എട്ടാം സെമസ്റ്റർ വരെ പഠിക്കുന്നവരായിരിക്കണം.

അവസാനമായി ഫലം പ്രസിദ്ധീകരിച്ച സെമസ്റ്റർ അടിസ്ഥാനമാക്കി കുറഞ്ഞത് 7.0 സി.ജി.പി.എ അല്ലെങ്കിൽ 70 ശതമാനം മാർക്ക് ആവശ്യമാണ്.

ഒഴിവുകളും സ്റ്റൈപ്പൻഡും

പ്രതിവർഷം പരമാവധി 50 ഇന്റേൺമാരെയാണ് തിരഞ്ഞെടുക്കുന്നത്. ഒരു കലണ്ടർ വർഷത്തിൽ ഒരു സ്ഥാപനത്തിൽ നിന്ന് പരമാവധി അഞ്ച് വിദ്യാർഥികൾക്ക് അവസരം ലഭിക്കും. നിർബന്ധിത ഹാജർ വ്യവസ്ഥകൾ പാലിക്കുന്നവർക്ക് പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

ഇന്റേൺഷിപ്പ് കാലാവധി

കുറഞ്ഞത് മൂന്ന് മാസവും പരമാവധി ഒരു വർഷവുമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. ആവശ്യകത അനുസരിച്ച് 2027 ജനുവരി 11 മുതൽ വിന്റർ ബാച്ച് ആരംഭിക്കും. സി-ഡോട്ടിന്റെ ഗവേഷണ വികസന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ https://paid-internship.cdot.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പേര്, ഇ-മെയിൽ വിലാസം, സ്ഥാപനം, ഡിഗ്രി, സെമസ്റ്റർ, സി.ജി.പി.എ/ശതമാനം തുടങ്ങിയ വിവരങ്ങൾ നൽകണം. ഇ-മെയിൽ ഒ.ടി.പി വഴി സ്ഥിരീകരിച്ചശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cdot.in/cdotweb/assets/docs/curr_openings/adv/Notification_PaidInternship_2027.pdf

The Centre for Development of Telematics (C-DOT), a telecom technology R&D centre under the Government of India, invites applications for its paid internship programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

'ഓസാമ' ഐറ്റം സോങ് ചോദിച്ചുവാങ്ങി ചെയ്തത്; അമലിന്റെ എല്ലാ സിനിമകളും ഫേവറേറ്റ്: ജ്യോതിർമയി

'മഞ്ജു വാര്യർ എനിക്ക് കേവലമൊരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല, എന്റെ വാപ്പിച്ചിയുടെ മകൾ'; കുറിപ്പുമായി നിയാസ് ബക്കർ

വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്ത് വെടിവെപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു