The Kerala State Biodiversity Board (KSBB) has invited applications for 6 Doctoral Fellowships in biodiversity conservation. ai image
Career

ജൈവവൈവിധ്യ ഗവേഷണത്തിന് അവസരം: ആറ് ഒഴിവുകൾ; ഫെലോഷിപ്പ് 25,000 രൂപ

ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും (Biodiversity and Climate Change) ഉൾപ്പെടെയുള്ള ബോർഡ് നിർദേശിക്കുന്ന മേഖലകളിലാണ് ഫെലോഷിപ്പ് ലഭിക്കുന്നവർ ഗവേഷണം നടത്തേണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് (KSBB) കീഴിൽ ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക ഗവേഷണ മേഖലകളിലാണ് ഫെലോഷിപ്പ് നൽകുന്നത്. ആറ് ഫെലോഷിപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും (Biodiversity and Climate Change) ഉൾപ്പെടെയുള്ള ബോർഡ് നിർദേശിക്കുന്ന മേഖലകളിലാണ് ഫെലോഷിപ്പ് ലഭിക്കുന്നവർ ഗവേഷണം നടത്തേണ്ടത്.

യോഗ്യത

  • ലൈഫ് സയൻസ്, ബോട്ടണി, സുവോളജി, ഫിഷറീസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ്, മറൈൻ ബയോളജി, സോഷ്യോളജി, ഇക്കണോമിക്സ്, ലോ, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലോ തത്തുല്യ വിഷയങ്ങളിലോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

  • എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ് അനുവദിക്കും.

  • അപേക്ഷകർ കേരളത്തിലെ യുജിസി അംഗീകൃത സർവകലാശാലാ വകുപ്പുകളിലോ ഗവേഷണ കേന്ദ്രങ്ങളിലോ, വിജ്ഞാപനത്തിൽ നിർദേശിച്ച വിഷയത്തിൽ പി.എച്ച്.ഡി രജിസ്ട്രേഷൻ നേടിയവരായിരിക്കണം.

  • ഗവേഷണത്തിന്റെ പഠന മേഖല പ്രധാനമായും കേരളമായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗവേഷകനും ഓരോ മാസവും 25,000 രൂപ ഫെലോഷിപ്പായി ലഭിക്കും. ഇതിന് പുറമെ വർഷത്തിൽ 20,000 രൂപ കണ്ടിജന്റ് ഗ്രാന്റും ലഭിക്കും. ഫെലോഷിപ്പ് പരമാവധി മൂന്ന് വർഷത്തേക്കാണ് അനുവദിക്കുക.

പ്രധാന നിബന്ധനകൾ

  • ഫെലോഷിപ്പ് കാലയളവിൽ ഗവേഷകർ ഫുൾടൈം റിസർച്ച് സ്കോളർ ആയി പ്രവർത്തിക്കണം. KSBB ഫെലോഷിപ്പിന് പുറമെ മറ്റൊരു ഫെലോഷിപ്പോ സ്റ്റൈപ്പൻഡോ സ്വീകരിക്കാൻ പാടില്ല.

  • ഗവേഷകർ പ്രതിമാസ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കണം.

  • കൂടാതെ അർധവാർഷിക, വാർഷിക പുരോഗതി റിപ്പോർട്ടുകളും ആവശ്യപ്പെടുന്ന സമയത്ത് ഗവേഷണ അവതരണവും നടത്തണം.

  • ഫെലോഷിപ്പ് കാലയളവിൽ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് പിയർ റിവ്യൂഡ് ജേണലുകളിൽ കുറഞ്ഞത് രണ്ട് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണം.

  • ഗവേഷണം പൂർത്തിയാക്കിയ ശേഷം തീസിസിന്റെ ഒരു പകർപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് സമർപ്പിക്കണം.

  • ഗവേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് പഠനം അവസാനിപ്പിക്കാൻ KSBBയുടെ മുൻകൂർ അനുമതി ആവശ്യമാണ്.

  • അനുമതിയില്ലാതെ ഗവേഷണം നിർത്തിയാൽ ലഭിച്ച ഫെലോഷിപ്പ് തുക തിരിച്ചുപിടിക്കാൻ ബോർഡിന് അധികാരമുണ്ട്.

  • തീസിസ് സമർപ്പിക്കുന്നതിന് മുമ്പ് KSBBയിലെ വിദഗ്ധ സമിതിക്ക് മുന്നിൽ അവസാന ഗവേഷണ അവതരണം നടത്തണം.

  • ഗവേഷണവുമായി ബന്ധപ്പെട്ട പേറ്റന്റുകളും പ്രസിദ്ധീകരണങ്ങളും നടത്തുന്നതിന് ബോർഡിന്റെ മുൻകൂർ അനുമതി ആവശ്യമാണ്

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. KSBB വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Google Form വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ് ഏഴ് ദിവസത്തിനകം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയുടെ ഹാർഡ് കോപ്പിയും സമർപ്പിക്കണം. അപൂർണമായതോ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ല.

ഹാർഡ് കോപ്പി അയക്കേണ്ട വിലാസം:

കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്,
T.C.24/3219, No.43, Belhaven Gardens,
Kowdiar P.O., Thiruvananthapuram – 695003, Kerala.

ഫോൺ: 0471-2724740
ഇ-മെയിൽ: keralabiodiversity@gmail.com

The Kerala State Biodiversity Board (KSBB) has invited applications for 6 Doctoral Fellowships in biodiversity conservation. Selected researchers will receive ₹25,000 per month along with an annual contingent grant of ₹20,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

പൊന്നിൻ കുരിശ് മുത്തപ്പനെ കാണാൻ മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരിക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി

ഫിറ്റ്നസ് വീണ്ടെടുത്ത് വാഷിങ്ടൻ സുന്ദർ; ബുംറ കളിക്കുമോ?

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 880 രൂപ കൂടി