The Malabar Cancer Centre (MCC) has announced 21 vacancies across various posts, including Staff Nurse and Resident Pharmacist.  AI IAMAGE
Career

മലബാർ കാൻസർ സെന്ററിൽ 21 ഒഴിവുകൾ; സ്റ്റാഫ് നഴ്സ് മുതൽ ട്യൂട്ടർ വരെ, ഇപ്പോൾ അപേക്ഷിക്കാം !

സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ വിവിധ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 21 ഒഴിവുകളാണ് ഉള്ളത്. സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ വിവിധ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി അവസാന തീയതി സെപ്റ്റംബർ 28.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mcconline.in/

ഒഴിവുകളും യോഗ്യതകളും

ട്യൂട്ടർ

  • ഒഴിവുകൾ: 03

  • പ്രതിമാസ ശമ്പളം: 32,000 രൂപ

  • യോഗ്യത: ബി.എസ്.സി നഴ്സിങ് /P.B.B.Sc നഴ്സിങ് ഒപ്പം 1 വർഷത്തെ പ്രവൃത്തിപരിചയം.

  • അല്ലെങ്കിൽ എം.എസ്സി നഴ്സിംഗ് ആണ് യോഗ്യത.

സ്റ്റാഫ് നഴ്സ്

  • ഒഴിവുകൾ: 10

  • പ്രതിമാസ ശമ്പളം: 32,550 രൂപ

  • യോഗ്യത: ജി.എൻ.എം യോഗ്യതയും ഒപ്പം 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ഒപ്പം 2 വർഷത്തെ പ്രവൃത്തിപരിചയം.

  • കുറഞ്ഞത് 200 ബെഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രവൃത്തിപരിചയമാണ് വേണ്ടത്.

  • കാൻസർ ചികിത്സാ രംഗത്തുള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്

  • ഒഴിവുകൾ: 1

  • പ്രതിമാസ ശമ്പളം: 22,110 രൂപ

  • യോഗ്യത :ഡി ഫാം (D Pharm) അല്ലെങ്കിൽ ബി ഫാം (B Pharm) ആണ് യോഗ്യത.

  • കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ജൂനിയർ സിസ്റ്റം അനലിസ്റ്റ്

  • ഒഴിവുകൾ: 1

  • പ്രതിമാസ ശമ്പളം: 25,700 രൂപ

  • യോഗ്യത: ബി.ഇ/ബി.ടെക് കംപ്യുട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ എം.സി.എ (MCA) കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

  • ഒഴിവുകൾ: 1

  • പ്രതിമാസ ശമ്പളം: 37,800 രൂപ

  • യോഗ്യത: ബാച്ചിലർ ഇൻ ഒക്യുപേഷണൽ തെറാപ്പി (BOT) ആണ് യോഗ്യത

സിസ്റ്റം അനലിസ്റ്റ് ട്രെയിനി

  • ഒഴിവുകൾ: 1

  • പ്രതിമാസ ശമ്പളം: 19,800 രൂപ

  • യോഗ്യത: റെഗുലർ സ്ട്രീമിൽ എം.സി.എ (MCA) അല്ലെങ്കിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത

റെസിഡന്റ് ഫാർമസിസ്റ്റ്

  • ഒഴിവുകൾ: 4

  • പ്രതിമാസ ശമ്പളം: 16,500 രൂപ

  • യോഗ്യത: ഡി ഫാം അല്ലെങ്കിൽ ബി ഫാം പാസായിരിക്കണം

പ്രായപരിധി

  • ട്രെയിനി, റെസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള അപേക്ഷകന്റെ

  • പ്രായപരിധി 30 വയസ്സിൽ താഴെയായിരിക്കണം.

  • മറ്റുള്ള തസ്തികകളിലേക്ക് 40 വയസ്സിൽ താഴെയായിരിക്കണം.

  • ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും, എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും.

  • 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

കരാർ കാലാവധി

  • കരാർ ജീവനക്കാർക്ക് തുടക്കത്തിൽ 179 ദിവസത്തേക്കാണ് നിയമനം. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി 3 വർഷം വരെ നീട്ടാം.

  • ട്യൂട്ടർ, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫർമസിസ്റ്റ് തസ്തികകളിൽ തുടക്കത്തിലെ കരാർ കാലാവധി ഒരു വർഷം ആയിരിക്കും.

അപേക്ഷകൾ www.mcc.kerala.gov.in അല്ലെങ്കിൽ www.mcconline.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://mcconline.in/MCCONLINEAPP/notif_136.pdf

The Malabar Cancer Centre (MCC) has announced 21 vacancies across various posts, including Staff Nurse and Resident Pharmacist. The appointments will be made on a contract basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?

'ട്രോഫി കള്ളൻ'; മൊഹ്സിന്‍ നഖ്‌വിക്ക് നേരെ കൂവി വിളിച്ച് ഇന്ത്യൻ ആരാധകർ (വിഡിയോ)

ആലുവയില്‍ നടുക്കുന്ന കവര്‍ച്ച, പ്രവാസി മലയാളിയെ തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി; ഗുരുതരാവസ്ഥയില്‍

6.64 കോടിയുടെ ലൈഫ് മിഷൻ ഭവനസമുച്ചയം കാടുകയറി നശിക്കുന്നു: ചെമ്മനാട് 44 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അനിശ്ചിതത്വത്തിൽ

അര്‍ധ രാത്രിയിലെ പവര്‍ കട്ട് നിങ്ങളെ രോഗിയാക്കും; ഡോക്ടറുടെ കുറിപ്പ്