The Staff Selection Commission (SSC) has announced 2,536 tentative vacancies under CHSL 2026 for LDC, JSA and DEO posts. 
Career

12-ാം ക്ലാസ് കഴിഞ്ഞോ? കേന്ദ്ര സർക്കാരിൽ 2,536 ഒഴിവുകൾ; LDC മുതൽ DEO വരെ, ഇപ്പോൾ അപേക്ഷിക്കാം !

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) എക്സാമിനേഷൻ 2026ന്റെ വിജ്ഞാപനം പുറത്തിറക്കി. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

തസ്തികയും ഒഴിവുകളും

ലോവർ ഡിവിഷൻ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), DEO ഗ്രേഡ് ‘A’ ഇനി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അകെ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എണ്ണം ഇനിയും വർധിപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

DEO/DEO Grade ‘A’: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് വിജയിച്ചവരും മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവരുമായിരിക്കണം.

LDC/JSA, മറ്റ് DEO/DEO Grade ‘A’ തസ്തികകൾ: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.

12-ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ 2026 ഒക്ടോബർ 7നകം പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം. ഫലം പ്രഖ്യാപിക്കുന്ന നടപടിയിലുള്ളവർക്ക് യോഗ്യത ഉണ്ടായിരിക്കില്ല.

പ്രായപരിധി

  • അപേക്ഷകരുടെ പ്രായം 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി.

  • 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

  • മൂന്ന് വർഷമോ അതിൽ കൂടുതലോ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ സിവിലിയൻ ജീവനക്കാർക്ക് പരമാവധി 40 വയസ് വരെ പ്രായ ഇളവ് ലഭിക്കും.

ശമ്പളം

LDC/JSA: 19,900 മുതൽ 63,200 രൂപയാണ് വരെയാണ് ശമ്പള സ്കെയിൽ.

DEO: തസ്തികയ്ക്ക് അനുസരിച്ച് 25,500 മുതൽ 81,100 രൂപ വരെയും 29,200 മുതൽ 92,300 രൂപ വരെയും ശമ്പളം ലഭിക്കും.

DEO Grade ‘A’: 25,500 മുതൽ 81,100 രൂപ വരെയാണ് ശമ്പള സ്കെയിൽ.

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ടയർ -I ൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ് എന്നീ വിഷയങ്ങളിൽ 100 ചോദ്യങ്ങളുണ്ടാകും.

ടയർ -IIൽ മാത്തമാറ്റിക്സ്, റീസണിങ്, ഇംഗ്ലീഷ്, ജനറൽ അവയർനെസ്, കംപ്യുട്ടർ നോളജ് എന്നിവ ഉൾപ്പെടും. DEO തസ്തികയ്ക്ക് സ്കിൽ ടെസ്റ്റും LDC/JSA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_chsl_2026.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ssc.gov.in/login

The Staff Selection Commission (SSC) has announced 2,536 tentative vacancies under CHSL 2026 for LDC, JSA and DEO posts. Candidates who have passed Class 12 can apply online from September 7 to October 7, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ

'ദേ കാണാതെ പോയ കുറുപ്പ്'; ശിവന്‍കുട്ടിയുടെ 80s ഫോട്ടോ ട്രോളി സോഷ്യല്‍ മീഡിയ

'അയ്യേ, ഇങ്ങനേയുമുണ്ടോ മനുഷ്യര്‍, വൃത്തികെട്ടവന്‍'; എനിക്ക് തന്നെ വെറുപ്പ് തോന്നിയ ഒറ്റ കഥാപാത്രമേയുള്ളൂ: വിജയരാഘവന്‍

അഭിഷേകിനിട്ട് ​ഗില്ലിന്റെ 6, 4, 6... ആറാം പന്തിൽ പുറത്താക്കി പകരം വീട്ടി! (വിഡിയോ)

സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല; സ്വാഭാവിക കോടതി നടപടിയെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്തുന്നു: പി എ മുഹമ്മദ് റിയാസ്