The Staff Selection Commission (SSC) has released a notification for 1,871 Sub-Inspector vacancies in various Central Armed Police Forces.  @crpfindia
Career

ഡിഗ്രി മതി ! 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

വിവിധ സേനകളിൽ ആയി ആകെ 1871 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത. .

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സേനകളിൽ സർക്കിൾ ഇൻസ്‌പെക്ടർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കി. വിവിധ സേനകളിൽ ആയി ആകെ 1871 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ  30.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ssc.gov.in/login

ഒഴിവുകൾ

  • ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ (പുരുഷൻ): 205

  • ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ (വനിത):112

  • സെൻട്രൽ ആർമിഡ് ഫോഴ്സ് (GD): 1320

  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് : 234

യോഗ്യത

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ, CAPFs സബ് ഇൻസ്പെക്ടർ (GD) തസ്തികകളിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

CISFയിലെ സബ് ഇൻസ്പെക്ടർ (Fire) തസ്തികയിലേക്ക് Physics, Chemistry, Mathematics ഉൾപ്പെടെയുള്ള സയൻസ് ബിരുദം വേണം. അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും യോഗ്യതയായി പരിഗണിക്കും.

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർഥികൾക്ക് LMV ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്.

ശമ്പളം

എല്ലാ സബ് ഇൻസ്പെക്ടർ തസ്തികകൾക്കും പേ ലെവൽ -6 പ്രകാരമാണ് ശമ്പളം. തെരഞ്ഞെടുക്കപെടുന്നവർക്ക് 35,400 മുതൽ 1,12,400 വരെ ശമ്പളം ലഭിക്കാം.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതകൾ, SC, ST, അർഹരായ എക്സ് -സർവീസ്‌മെൻ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_capf_2026.pdf

The Staff Selection Commission (SSC) has released a notification for 1,871 Sub-Inspector vacancies in various Central Armed Police Forces.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?

ക്ലാസ് മുറി വിട്ടവൻ കാമറയ്ക്ക് മുന്നിലെ നായകൻ; അട്ടപ്പാടിയുടെ ബാല്യത്തെ സ്കൂളിലെത്തിച്ച് 'കൂടെ'

'80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ'; ബ്രിക്സിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ രാഹുൽ ​ഗാന്ധി

തിരൂരിന്റെ കാളവണ്ടിക്കാലത്തെ അവസാന സാരഥി: ഓർമ്മകളുടെ ഭാരമേറ്റി 77-ാം വയസ്സിൽ അഹമ്മദ് ബാവ