കേരള സർവകലാശാലയിലെ കാര്യവട്ടം ക്യാംപസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. റസിഡന്റ് കുക്ക്, കിച്ചൺ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. വനിതകൾക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
റെസിഡന്റ് കുക്ക് : കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം
അപേക്ഷകർ: വനിതകൾക്ക് മാത്രം.
പ്രായപരിധി: പരമാവധി 55 വയസ്സ്.
ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യേണ്ടതാണ്
കിച്ചൺ ഹെൽപ്പർ : ദിവസവേതനാടിസ്ഥാനത്തിൽ.
അപേക്ഷകർ: വനിതകൾക്ക് മാത്രം.
പ്രായപരിധി: പരമാവധി 55 വയസ്സ്.
മുൻഗണന: പാചകരംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം
ഫോട്ടോ പതിച്ച അപേക്ഷ
ആധാറിന്റെ പകർപ്പ്
സംവരണ വിഭാഗക്കാർ ജാതി തെളിയിക്കുന്ന രേഖകൾ
ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
''വാർഡൻ,വനിതാ ഹോസ്റ്റൽ,കേരളാ സർവകലാശാല,കാര്യവട്ടം ക്യാംപസ്,കാര്യവട്ടം പി.ഒ, തിരുവനന്തപുരം - 695581''
വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates