വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്- തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
സൈക്കോളജിസ്റ്റ്
യോഗ്യത: എം.എ/എം.എസ്.സി സൈക്കോളജി പൂർത്തിയാക്കിയിരിക്കണം.
ആഴ്ചയിൽ ഒരു ദിവസമാണ് ജോലി
പ്രതിമാസ പ്രതിഫലം 6,000 രൂപ
പ്രായം: 25 വയസ്സ് പൂർത്തിയായിരിക്കണം
കുക്ക്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത: അഞ്ചാം ക്ലാസ് പാസായിരിക്കണം
പ്രതിമാസ പ്രതിഫലം: 12,000 രൂപ
പ്രായം: 25 വയസ്സ് പൂർത്തിയായിരിക്കണം
സെപ്റ്റംബർ 23 രാവിലെ 11ന് തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസിലാണ് അഭിമുഖം. യോഗ്യരായ വനിതാ ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പങ്കെടുക്കണം. ഫോൺ: 0471-2348666. www.keralasamakhya.org.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates