Thiruvananthapuram Regional Cancer Centre has announced 25 vacancies for Resident Staff Nurse. AI Image
Career

RCC-യിൽ നഴ്സുമാർക്ക് അവസരം; 25 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ആകെ 25 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 25 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://117.250.230.4:8080/RSN/login.xhtml

തസ്തിക: റെസിഡന്റ് സ്റ്റാഫ് നഴ്‌സ്

ആകെ ഒഴിവുകൾ: 25 ഒഴിവുകൾ.

ശമ്പളം: പ്രതിമാസം 20,000 രൂപ

വിദ്യാഭ്യാസ യോഗ്യത

  • ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

  • കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ നിർബന്ധമാണ്.

പ്രായപരിധി: അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 30 വയസ്സിൽ താഴെ ആയിരിക്കണം . SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ പ്രായക്കിളിവ് ലഭിക്കും.

ജോലി കാലാവധി: ആദ്യ ഘട്ടത്തിൽ ഒരു വർഷം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി 3 വർഷം വരെ നീട്ടാം.

തിരഞ്ഞെടുപ്പ് രീതി: അപേക്ഷകർ 25-ൽ കൂടുതലാണെങ്കിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQs) അടങ്ങിയ എഴുത്തുപരീക്ഷയുടെയും പ്രവൃത്തിപരിചയത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

അപേക്ഷാ ഫീസ്: General/OBC വിഭാഗങ്ങൾക്ക് 200 രൂപ, SC/ST വിഭാഗങ്ങൾക്ക് 100 രൂപ (ഫീസ് ഓൺലൈൻ ആയി RTGS/NEFT വഴി അടയ്ക്കണം).

അപേക്ഷിക്കേണ്ട വിധം: ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.

അവസാന തീയതി: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 19/10/2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcctvm.gov.in/uploads/Downloadtemsuppy/Prospectus%20-%20RSN%20-%202026-17911997061832860690.pdf

Thiruvananthapuram Regional Cancer Centre has announced 25 vacancies for Resident Staff Nurse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും

സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓട്ടം; ചുട്ടുപൊള്ളിയ ട്രാക്കിൽ പിഞ്ചുകാലുകൾക്ക് പൊള്ളലേറ്റു; അടിമാലി സ്കൂൾ കായികമേളയിൽ സംഘാടന വീഴ്ച

കർഷകർക്ക് ആശ്വാസം: പാലക്കാട്ടെ നെല്ല് സംഭരണം തിങ്കളാഴ്ചയോടെ പുനരാരംഭിക്കും

ആധാറിലെ പേരു മാറ്റണോ?, വ്യവസ്ഥകളില്‍ മാറ്റം; അറിയേണ്ടതെല്ലാം

'സൈക്കിള്‍ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിയെന്ന്; ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തണം'