UPSC Recruitment 2026 34 Vacancies for Engineers and Other Posts 
Career

യുപിഎസ്‌സിയിൽ 34 ഒഴിവുകൾ; എഞ്ചിനീയറിങ് ബിരുദധാരികൾക്കും അവസരം

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് ഓഫീസർ, ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. 7 തസ്തികകളിലായി ആകെ 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് ഓഫീസർ, ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

ഒഴിവുകളുടെ വിശദാംശങ്ങൾ

1.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 1 ഒഴിവ്

സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഡിസൈൻ, മെയിന്റനൻസ്, സ്ട്രക്ചറൽ, RCC നിർമാണ പ്രവർത്തനങ്ങളിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പ്രവൃത്തിപരിചയവും വേണം.


2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്)9 ഒഴിവുകൾ

ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും റേഡിയോ എയ്ഡ്സ് ടു നാവിഗേഷനിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പരിചയവും ആവശ്യമാണ്.

3.അസിസ്റ്റന്റ് ഡയറക്ടർ (എഞ്ചിനീയറിങ്) – 1 ഒഴിവ്

സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. സിവിൽ എഞ്ചിനീയറിങ് പ്രവൃത്തികളിലോ ക്രെയിൻ, ഡീസൽ ലോക്കോ, മറൈൻ എൻജിൻ തുടങ്ങിയവയുടെ മെയിന്റനൻസ്/ഓപ്പറേഷൻ മേഖലയിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.


4.സൂപ്രണ്ടന്റ് ട്രാൻസ്ലേഷൻ (ഹിന്ദി ബ്രാഞ്ച്) – 1 ഒഴിവ്

നിയമ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് നിയമ യോഗ്യതകൾ ആവശ്യമാണ്. ബന്ധപ്പെട്ട നിയമ/പരിഭാഷാ മേഖലയിൽ പ്രവൃത്തിപരിചയവും വേണം.

4. റിസർച്ച് ഓഫീസർ – 11 ഒഴിവുകൾ

ജിയോഗ്രഫി, ജിയോളജി, അപ്ലൈഡ് ജിയോളജി, ജിയോയിൻഫോർമാറ്റിക്സ്, GIS ആൻഡ് റിമോട്ട് സെൻസിങ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം വേണം. അഞ്ച് വർഷത്തെ ബന്ധപ്പെട്ട അധ്യാപന/ഗവേഷണ പരിചയവും ആവശ്യമാണ്.


5.ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ
– 4 ഒഴിവുകൾ

ഹോർട്ടികൾച്ചർ സയൻസിലോ അഗ്രിക്കൾച്ചർ സയൻസിലോ ബിരുദമാണ് യോഗ്യത. ഈ തസ്തിക ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.

6. സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് – 7 ഒഴിവുകൾ


അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിലുള്ള BSc, സോയിൽ സയൻസിൽ BSc/MSc, അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ്ങിൽ BE/BTech എന്നിവയാണ് യോഗ്യത.ഈ തസ്തിക ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.

പ്രായപരിധി

തസ്തിക അനുസരിച്ച് പരമാവധി പ്രായപരിധി 30 മുതൽ 40 വയസ്സ് വരെയാണ്. സംവരണ വിഭാഗങ്ങൾക്കും PwBD വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം

തസ്തിക അനുസരിച്ച് 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ 7 മുതൽ ലെവൽ 10 വരെ ശമ്പള സ്കെയിലാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റിസർച്ച് ഓഫീസർ തുടങ്ങിയ തസ്തികകൾ പേ ലെവൽ 10ലാണ് ശമ്പളം ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.upsc.gov.in/sites/default/files/AdvtNo-10-2026-Engl-070826.pdf

UPSC Recruitment 2026 34 Vacancies for Engineers and Other Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച 'പരിക്ക്'! ബുംറ എന്ന് തിരിച്ചെത്തും?

മൂകാംബിക എന്ന പേര് വന്നത് എങ്ങനെ?; ​ഗരുഡനും സൗപർണിക നദിയും തമ്മിലുള്ള ബന്ധമെന്ത്?, അറിയാം ഐതിഹ്യം

'20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു'; ഓർത്തെടുത്ത് നയൻതാര

പതിവായി ആറ് മണിക്കൂറിൽ താഴെ ആണോ ഉറക്കം? ഹൃദയാഘാതത്തിന് വരെ സാധ്യത