Vizhinjam International Seaport Limited (VISL) has invited applications for 5 vacancies.  
Career

വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ തസ്തികയിലായി ആകെ 5 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് ആദ്യം കരാർ നിയമനം.

Author : Joice Daniel

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) ൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ തസ്തികയിലായി ആകെ 5 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് ആദ്യം കരാർ നിയമനം. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളും യോഗ്യതയും

അസിസ്റ്റന്റ് മാനേജർ – 1 ഒഴിവ്

  • യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ B.E./B.Tech അല്ലെങ്കിൽ തത്തുല്യം.

  • കൂടാതെ ഓപ്പറേഷൻസ് മാനേജ്മെന്റ് , ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ് , പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ Full-time MBA/PGDM വേണം.

  • വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • പ്രായപരിധി: 35 വയസ്

  • ശമ്പളം: 39,690 പ്രതിമാസം രൂപ

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് – 1 ഒഴിവ്

  • പ്രായപരിധി: 35 വയസ്

  • ശമ്പളം: 34,180 രൂപ പ്രതിമാസം

  • യോഗ്യത: കമ്മ്യൂണിക്കേഷൻസ് /ജേർണലിസം വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ /ജേർണലിസത്തിൽ പി ജി ഡിപ്ലോമ സഹിതം ബിരുദം.

  • കംപ്യുട്ടർ ഓപ്പറേഷൻ, എഴുത്ത്, എഡിറ്റിങ്, സോഷ്യൽ മീഡിയ എന്നിവയിൽ മികച്ച പരിജ്ഞാനം വേണം.

  • Web publishing, digital design software എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന.

  • മീഡിയ റിലേഷൻസ് /പബ്ലിക് റിലേഷൻസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം വേണം.

ഫീൽഡ് എഞ്ചിനീയർ – 3 ഒഴിവുകൾ

  • ലോജിസ്റ്റിക്സ്, പോർട്ട് ഓപ്പറേഷൻസ്, ട്രാൻസ്പോർട്ടേഷൻ മേഖലകളിൽ ഒന്ന് വീതം ഒഴിവുണ്ട്.

  • പ്രായപരിധി: 30 വയസ്

  • യോഗ്യത: സിവിൽ /മറൈൻ /മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം

  • കൂടാതെ ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിങിൽ M.Tech അല്ലെങ്കിൽ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മന്റ് /പോർട്ട് & ഷിപ്പിംഗ് മാനേജ്‌മന്റ് /ഓപ്പറേഷൻസ് മാനേജ്‌മന്റ് എന്നിവയിൽ Full-time MBA/PGDM വേണം.

  • വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ കുറഞ്ഞത് 1 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം അഭികാമ്യം.

  • Ports, shipping, logistics, maritime infrastructure, supply chain, container terminal, warehousing, multimodal transportation തുടങ്ങിയ മേഖലകളിലെ പരിചയം അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cmd.kerala.gov.in/wp-content/uploads/2026/09/VISL-Notification-2.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ

https://cmdkerala.recruitopen.com/custom-signup/VISL15A

ഫീൽഡ് എഞ്ചിനീയർ

https://cmdkerala.recruitopen.com/custom-signup/VISL15B

Vizhinjam International Seaport Limited (VISL) has invited applications for 5 vacancies for Assistant Manager, Communication Executive and Field Engineer posts on a contractual basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ; കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?'

നിരത്തുകളില്‍ അനുമതിയില്ലാതെ റേസിങ്, വാഹന റാലികള്‍; വന്‍പിഴ, മുന്നറിയിപ്പ്

കാപ്സിക്കം വാങ്ങാന്‍ കടയില്‍ പോകണ്ട; വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി