Walk-In Interviews at HLL Lifecare on June 26 & 27 for Trainee Posts. 
Career

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത; എച്ച്എൽഎൽ ലൈഫ്‌കെയറിൽ ട്രെയിനി നിയമനം

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ജൂൺ 26, 27 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് അഭിമുഖം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ജൂൺ 26, 27 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് അഭിമുഖം.

തസ്തികകൾ

പത്താം ക്ലാസ് ട്രെയിനി: പത്താം ക്ലാസ്, വി.എച്ച്.എസ്.ഇ അല്ലെങ്കിൽ പ്ലസ് ടു വിജയിച്ചിരിക്കണം. ഒന്നാം വർഷം 9,000 രൂപ, രണ്ടാം വർഷം 10,000 രൂപ, മൂന്നാം വർഷം 11,500 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പരിശീലന വേതനം.

ഐ.ടി.ഐ ട്രെയിനി: ഐ.ടി.ഐ വിജയിച്ചിരിക്കണം. ഒന്നാം വർഷം 9,500 രൂപ, രണ്ടാം വർഷം 10,500 രൂപ, മൂന്നാം വർഷം 12,000 രൂപ പ്രതിമാസ പരിശീലന വേതനമായി ലഭിക്കും.

ഡിപ്ലോമ ട്രെയിനി: ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ വിജയിച്ചിരിക്കണം. ഒന്നാം വർഷം 10,000 രൂപ, രണ്ടാം വർഷം 11,000 രൂപ, മൂന്നാം വർഷം 12,500 രൂപ എന്നിങ്ങനെയാണ് പരിശീലന വേതനം.

ബിരുദധാരി ട്രെയിനി: ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ഒന്നാം വർഷം 10,000 രൂപ, രണ്ടാം വർഷം 11,000 രൂപ, മൂന്നാം വർഷം 12,500 രൂപ പ്രതിമാസ പരിശീലന വേതനമായി ലഭിക്കും.

പ്രായപരിധി

  • കുറഞ്ഞ പ്രായം: 18 വയസ്

  • പരമാവധി പ്രായം: 30 വയസ്

സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.

പ്രധാന തീയതികൾ

2026 ജൂൺ 26

  • പത്താം ക്ലാസ് ട്രെയിനി സെലക്ഷൻ ടെസ്റ്റ്

  • ഡിപ്ലോമ ട്രെയിനി സെലക്ഷൻ ടെസ്റ്റ്

2026 ജൂൺ 27

  • ഐ.ടി.ഐ ട്രെയിനി സെലക്ഷൻ ടെസ്റ്റ്

  • ബിരുദധാരി ട്രെയിനി സെലക്ഷൻ ടെസ്റ്റ്

അഭിമുഖം നടക്കുന്ന സ്ഥലം

വേദി: സർഗം ഹാൾ (SARGAM Hall) HLL Lifecare Ltd., Peroorkada Factory പേരൂർക്കട, തിരുവനന്തപുരം – 695005

റിപ്പോർട്ടിംഗ് സമയം: രാവിലെ 9.15 മണി

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.lifecarehll.com/file/download

Walk-In Interviews at HLL Lifecare on June 26 & 27 for Trainee Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

ലാലേട്ടന്റെ ഇരിപ്പ് കണ്ടപ്പോള്‍ സങ്കടമായി, അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യം, അതില്‍ എല്ലാവരും കയ്യടിച്ചു: ബീന ആന്റണി

'പ്രവാസി ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കും, എല്ലാ വർഷവും മാർച്ചിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം'

മുട്ടയോ പനീറോ? എളുപ്പത്തിൽ പ്രോട്ടീൻ കിട്ടാൻ എന്ത് കഴിക്കണം?

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിന് മോദിക്ക് ക്ഷണം; ലോകനേതാക്കള്‍ പങ്കെടുക്കും