Jamun Fruit health benefits Pinterest
Health

ഞാവൽപ്പഴം തൈരിനൊപ്പം കഴിക്കാമോ? ചവർപ്പ് മാറാൻ അടിപൊളി ടിപ്പ്

ചെറിയ ചവർപ്പു ഉള്ളതുകൊണ്ട് തന്നെ പലർക്കും ഞാവൽപ്പഴം നേരിട്ടു കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. അതിന് ഒരു ടിപ്പുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ടും പർപ്പിൾ നിറത്തിൽ ചെറിയ മധുരവും ചവർപ്പും പുളിയുമുള്ള ഞാവൻപഴങ്ങൾ പെട്ടിഓട്ടോറിക്ഷയിൽ കൂനകൂട്ടിയിട്ടു വിൽക്കുന്ന കാഴ്ച മഴക്കാലത്ത് നമ്മുടെ നാട്ടിൽ സ്ഥിരമാണ്. ഭക്ഷ്യനാരുകളും ഇരുമ്പും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ ഈ കുഞ്ഞൻപഴം പ്രമേഹരോ​ഗികൾക്കും ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിനും മികച്ചതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു.

ആയുർവേദം പ്രകാരം ഞാവലിന്റെ പഴം, കുരു, ഇല, തൊലി എന്നിവയിൽ ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കുന്നു. ആധുനിക ഗവേഷണങ്ങളും ഇതിലെ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ തദ്ദേശമായി കണ്ടുവരുന്ന വൃക്ഷമായതുകൊണ്ട് ഇന്ത്യൻ ബ്ലാക്ക്ബെറിയെന്നും ഞാവലിനെ വിദേശികൾ വിശേഷിപ്പിക്കാറുണ്ട്.

ആന്തോസയാനിൻസ് എന്ന ശക്തമായ ആൻ്റിഓക്സിഡൻ്റ് ആണ് ഞാവലിന് കടുത്ത നിറം നൽകുന്നത്. ഇത് ശരീരത്തിലെ കോശങ്ങളം സംരക്ഷിക്കാനും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും വാർദ്ധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ ഇതിൽ അടങ്ങിയ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും. വിളർച്ച കുറയ്ക്കാനും നല്ലതാണ്.

മാത്രമല്ല, ഞാവലിൽ അടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളാജൻ ഉൽപ്പാദനം കൂട്ടാനും സഹായിക്കും. ഇത് ചർമത്തിന് സ്വാഭാവിക തിളക്കം നൽകും.

ഹൃദയത്തിൻ്റെയും കരളിൻ്റെയും ആരോഗ്യത്തിന് ഞാവൽപ്പഴം കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസം ഏകദേശം 50–100 ഗ്രാം (ഒരു ചെറിയ കപ്പ്) വരെ കഴിക്കുന്നതാണ് നല്ലത്. അമിതമായി കഴിച്ചാൽ വയറിന് അസ്വസ്ഥത ഉണ്ടാകാം.

ഞാവൽപ്പഴം എങ്ങനെ കഴിക്കണം

ചെറിയ ചവർപ്പു ഉള്ളതുകൊണ്ട് തന്നെ പലർക്കും ഞാവൽപ്പഴം നേരിട്ടു കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഒരു നുള്ള് ഉപ്പോ അല്ലെങ്കിൽ സാലഡിനൊപ്പമോ കഴിക്കുന്നത് അവയുടെ രുചി വർധിപ്പിക്കും.

അതുപോലെ ബദാം, അണ്ടിപ്പരിപ്പ് എന്നിവയ്ക്കൊപ്പം ഞാവൽപ്പഴം ചേർത്ത് കഴിക്കുന്നത് വല്ലാത്തൊരു സ്വാദാണ്, മാത്രമല്ല ഇത് പെട്ടെന്ന് വയറുനിറഞ്ഞ ഫീൽ നൽകുകയും ചെയ്യും. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലിയോടെ സാവധാനം ചവച്ചരച്ച് വേണം ഇതിന്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ.

ഞാവലിനൊപ്പം തൈര് ചേർക്കാമോ?

ഞാവൽപ്പഴം തൈരിനൊപ്പമോ മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കൊപ്പമോ ചേർത്ത് കഴിക്കരുതെന്ന് ആയുർവേദം പ്രകാരം പറയുന്നു. പുളിയുള്ള പഴങ്ങൾ പാൽ ഉൽപ്പന്നങ്ങളുമായി ചേരുമ്പോൾ ദഹിക്കാൻ പ്രയാസമാണെന്ന് ആയുവേദം പറയുന്നു. എന്നാൽ അതിന് ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. സെൻസിറ്റീവ് ആയ ആമാശയമാണെങ്കിൽ ഈ കോമ്പിനേഷൻ വയറിന് ചില അസ്വസ്ഥതകൾ ഉണ്ടാക്കാം. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.

ഞാവൽപ്പഴം പുതിന സർബത്ത്, റെസിപ്പി

മഴക്കാലത്ത് വെറുതെ വീട്ടിലിരുന്ന് മടുത്തവർക്ക് ട്രൈ ചെയ്യാവുന്ന ഒരു സൂപ്പർ ഡ്രിങ്ക് ആണ് ഞാവൽപ്പഴം പുതിന സർബത്ത്.

ചേരുവ

ഞാവൽപ്പഴം- ഒരു കപ്പ്

പുതിനയില- പത്തോ പതിനഞ്ചോ എണ്ണം

ഇന്തുപ്പ്-ഒരു നുള്ള്

ആവശ്യത്തിന് മധുരം (പഞ്ചസാരയോ തേനോ), പിന്നെ കുറച്ച് ഐസ് ക്യൂബുകളും തണുത്ത വെള്ളവും കരുതിവെക്കുക.

തയാറാക്കുന്ന വിധം:

ആദ്യം കുരു മാറ്റിയ ഞാവൽപ്പഴവും പുതിനയിലയും ഇന്തുപ്പും ആവശ്യത്തിന് മധുരവും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കണം. പുതിനയും ഇന്തുപ്പും ചേരുമ്പോൾ ഈ സർബത്തിന് വല്ലാത്തൊരു മണവും രുചിയും ലഭിക്കുന്നതിനൊപ്പം ദഹനവും എളുപ്പമാകും.

അടിച്ചെടുത്ത ഈ മിശ്രിതം ഒരു ഗ്ലാസിലേക്ക് പകർന്ന് അതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളമോ അല്ലെങ്കിൽ അല്പം സോഡയോ ചേർത്ത് നന്നായി ഇളക്കുക. ഏറ്റവും മുകളിൽ കുറച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ടാൽ നാവിൽ വെള്ളമൂറുന്ന കിടിലൻ ഞാവൽപ്പഴം സർബത്ത് റെഡി!

Health Benefits of Jamun fruits or Indian blackberry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തരുൺ തേജ്പാലിന് തിരിച്ചടി; ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍

സ്റ്റാഫ് നഴ്സ് ട്രെയിനിയാകാൻ അവസരം; കൊല്ലം മെഡിക്കൽ കോളജിൽ ഒഴിവുകൾ

സർക്കാർ സിവിൽ സർവീസ് അക്കാദമികളിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ; പിജി യോഗ്യത

കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണച്ച് ഇടതുമുന്നണി; നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

ഒറ്റ രാത്രിയില്‍ ഉപേക്ഷിച്ച് പോകണ്ടി വന്ന വീട്; കശ്മീരിലെ വീട്ടിലേക്ക് തിരിച്ചെത്തി നടന്റെ കുടുംബം; ഓര്‍മകളിലൂടെ സഞ്ചരിച്ച് അമ്മ