Salad before meal, Diabetes Pinterest
Health

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സാലഡ്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ മികച്ചത്

പ്രധാന ഭക്ഷണത്തിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പ്രമേഹരോ​ഗികളുടെ ഭക്ഷണക്രമത്തിൽ സാലഡ് ഉൾപ്പെടുത്തുന്നത് വളരെ മികച്ചതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ. പ്രധാനഭക്ഷണത്തിന് മുൻപ് സാലഡ് കഴിക്കുന്നതുകൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. മിക്കവാറും ആളുകൾ ഉച്ചയ്ക്ക് ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയാണ്. അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ സ്‌പൈക്ക് കുറച്ചു കൊണ്ട് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

സാലഡിലെ ആരോ​ഗ്യകരമായ ചേരുവകള്‍

ഒലീവ് ഓയില്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും നിരവധി ആന്റിഓക്‌സിഡന്റുകളും ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം സാലഡിന്‍റെ രുചിയും കൂട്ടും.

ഇലക്കറികള്‍

ചീര, കേല, കാബേജ് പോലെ കാബ്‌സ് കുറഞ്ഞതും നാരുകളുടെയും വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും അളവു കൂടിയതുമായി ഇലക്കറികള്‍ ഡാലഡില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

പനീര്‍

പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് പനീര്‍. ഇത് വയറിന് തൃപ്തിയും ഷുഗര്‍ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ തോതില്‍ ഗ്രില്ല് ചെയ്‌തോ അല്ലാതെയോ പനീര്‍ സാലഡില്‍ ചേര്‍ക്കാവുന്നതാണ്.

ബീന്‍സ്

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, സാലഡിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നട്‌സ്

ബദാം, വാല്‍നട്‌സ്, മത്തങ്ങ വിത്തുകള്‍, എള്ള് വിത്തുകള്‍ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും.

Eating Salad before main meal helps to control blood sugar level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടിലും ആലപ്പുഴയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; കെണിയില്‍ വീഴാതെ രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

70 പേര്‍ക്ക് ഒരു ബാത്ത് റൂം, പല്ലികളും വിസര്‍ജ്യവും നിറഞ്ഞിരിക്കും; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

മഴക്കെടുതി: ഇടുക്കിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തും; 1.36 കോടിയുടെ കൃഷിനാശം; 117 റോഡുകൾ തകർന്നു

കോട്ടുവായ പകരുമോ? അതിന് പിന്നിലെ മനഃശാസ്ത്രമെന്താണ്?