green tea for belly fat Pinterest
Health

ഗ്രീൻ ടീ കുടിച്ചാൽ കുടവയർ കുറയുമോ?

ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ലയാളികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയറ്. കുടവയറ് കുറയ്ക്കാൻ നടക്കാനും ഓടാനും പട്ടിണി കിടക്കാനും വരെ ആളുകൾ റെഡിയാണ്. അതിനൊപ്പമുള്ള ഒരു ട്രെൻഡ് ആണ് ​ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളും കഫീനും ശരീരത്തിന്റെ മെറ്റബോളിസം ചെറിയ തോതിൽ വർധിപ്പിക്കാനും കലോറി ചെലവഴിക്കുന്നത് അല്പം കൂട്ടാനും സഹായിച്ചേക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ ഈ മാറ്റം വളരെ ചെറുതാണ്.

അതുകൊണ്ട് ​ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് വയറിലെ കൊഴുപ്പ് കുറയണമെന്നില്ല. ആരോ​ഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉണ്ടായാൽ മാത്രമേ ​ഗ്രീൻ ടീയ്ക്ക് സഹായകമായ പങ്ക് വഹിക്കാൻ കഴിയൂ.

  • സമീകൃത ഭക്ഷണം

  • കൂടുതൽ പച്ചക്കറികൾ

  • പഴങ്ങൾ

  • പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം

  • മുഴുധാന്യങ്ങൾ

  • പഞ്ചസാരയും മൈദയും കുറയ്ക്കുക

  • സ്ഥിരമായ വ്യായാമം

  • ദിവസവും 30–45 മിനിറ്റ് വേഗത്തിലുള്ള നടത്തം

  • സ്ട്രെങ്ത് ട്രെയിനിംഗ്

  • കോർ എക്സർസൈസുകൾ

  • നല്ല ഉറക്കം

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ

ആന്റിഓക്സിഡന്റുകൾ ധാരാളം

കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

മെറ്റബോളിസത്തിന് ചെറിയ പിന്തുണ

കലോറി എരിച്ചുകളയുന്ന പ്രക്രിയയ്ക്ക് ചെറിയ ഉത്തേജനം നൽകാം.

ഹൃദയാരോഗ്യത്തിന് ഗുണം

ചില പഠനങ്ങളിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കാം

ചിലരിൽ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മധുരപാനീയങ്ങൾക്ക് നല്ലൊരു പകരം

പഞ്ചസാര ചേർത്ത ചായയോ സോഫ്റ്റ് ഡ്രിങ്കുകളോ ഒഴിവാക്കി ഗ്രീൻ ടീ തിരഞ്ഞെടുക്കുന്നത് അധിക കലോറി ഒഴിവാക്കാൻ സഹായിക്കും.

ഗ്രീൻ ടീ എങ്ങനെ കുടിക്കണം?

  • ദിവസത്തിൽ 2–3 കപ്പ് മതിയാകും.

  • പഞ്ചസാര ചേർക്കാതിരിക്കുക.

  • ഭക്ഷണത്തിന് തൊട്ടു പിന്നാലെ കുടിക്കുന്നത് ചിലരിൽ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണത്തിനും ഗ്രീൻ ടീക്കും ഇടയിൽ ഏകദേശം 1–2 മണിക്കൂർ ഇടവേള പാലിക്കുന്നത് നല്ലതാണ്.

  • രാത്രി വൈകി കുടിച്ചാൽ കഫീൻ കാരണം ചിലർക്ക് ഉറക്കക്കുറവ് ഉണ്ടാകാം.

Green Tea for Reduceing Belly fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്