Tricks to easily peel garlic file
Health

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അപകടം, ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിക്കണം

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നാടൻ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. ഭക്ഷണത്തിന്റെ രുചിക്ക് മാത്രമല്ല, ഗുണത്തിലും കേമനാണ് വെള്ളുത്തുള്ളിയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും.

മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.

എന്നാല്‍ വെളുത്തുള്ളിക്കുമുണ്ട് ചില സൈഡ് ഇഫക്ട്സ്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

Health benefits and risk of Garlic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

കഥാപാത്രത്തിനൊപ്പം കരയുകയും ചിരിക്കുകയും, സിനിമ മാനസികാരോ​ഗ്യത്തെ സ്വാധീനിക്കുന്നത് ഇങ്ങനെ

സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍; റെയില്‍വേ മാതൃകയില്‍ വെയ്റ്റ് ലിസ്റ്റ്, തത്കാല്‍ ബുക്കിങ് സൗകര്യം

ഇം​ഗ്ലണ്ട് താരങ്ങൾ 'വയാ​ഗ്ര' കഴിച്ച് പ്രീ ക്വാർട്ടർ കളിക്കും! വിചിത്ര തീരുമാനത്തിന് പിന്നിൽ...

പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു