ഗോതമ്പുമാവ് കുഴച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ രുചിയും മയവും ഗുണവുമൊക്കെ കൂടുന്നതിന് പല അടുക്കള പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തിൽ ചപ്പാത്തിയുടെ പോഷകമൂല്യം വർധിപ്പിക്കാൻ ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ് പൊടിച്ച് ചേർക്കുന്നത് മികച്ചതാണെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് രുചിയിൽ വലിയ മാറ്റം വരുത്തില്ലെങ്കിലും ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. ഇതിൽ പ്രധാനം കൊളസ്ട്രോൾ നിയന്ത്രണമാണ്.
ഫ്ലാക്‌സ് വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ്, ഫോസ്ഫറസ്, തൈമീന്‍, നാരുകള്‍ എന്നിവ കൊളസ്‌ട്രോള്‍ അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നത് ഫ്ലാക്‌സ് വിത്തുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാക്‌സ് ഗോതമ്പു മാവില്‍ ചേര്‍ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) നീക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ചിലരില്‍ ഫ്ലാക്‌സ് വിത്തുകള്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഫ്‌ളക്‌സ് വിത്തുകള്‍ കഴിക്കാം.
ഫ്ലക്സ് വിത്തുകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഇതേറെ സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും കുടവയർ കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദത്തെ നിയന്ത്രിക്കാനും ഫ്ലക്സ് വിത്തുകള്‍ക്ക് കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു കഴിക്കുന്നത് നല്ലതാണ്
ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ഫ്ലക്സ് വിത്തുകള്‍. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ഫ്ലക്സ് വിത്തുകള്‍ കുതിർത്ത് കഴിക്കാവുന്നതാണ്.
ഫ്ലാക്സ് സീഡ് നേരിട്ട് മുഴുവനായി ചേർക്കുന്നതിനേക്കാൾ ചെറുതായി വറുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
രണ്ട് കപ്പ് ഗോതമ്പ് മാവിന് ഒരു മുതൽ രണ്ട് ടേബിൾസ്പൂൺ വരെ ഫ്ലാക്സ് സീഡ് പൊടി ചേർക്കാം.
സാധാരണ പോലെ വെള്ളം ചേർത്ത് കുഴച്ച് 15–20 മിനിറ്റ് വച്ചശേഷം ചപ്പാത്തി ഉണ്ടാക്കാം.
ആവശ്യമെങ്കിൽ എള്ള്, ഓട്സ് പൊടി, ചിയ സീഡ് എന്നിവയും ചെറിയ അളവിൽ ചേർക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates