salt Pexesls
Health

ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിൻ്റെ അളവു ഉയർത്താനിടയാക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഉപ്പിന്റെ ഭക്ഷണത്തിന് രുചിയുണ്ടാകില്ല. എന്നാൽ ഉപ്പ് കൂടിപ്പോയാലോ? വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പുറമെ പായ്ക്ക് ചെയ്ത സ്നാക്സ്, അച്ചാറുകൾ, ചമ്മന്തി തുടങ്ങിയവ പല വിഭവങ്ങളിൽ നിന്നും അധികമായി ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്. നിരുപദ്രവകരമെന്ന് തോന്നിയാലും ഈ ശീലം ആരോ​ഗ്യത്തിന് വലിയ വെല്ലുവിളിയാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിൻ്റെ അളവു ഉയർത്താനിടയാക്കും. ഇതുമൂലം ശരീരത്തിൽ വെള്ളം അധികമായി നീണ്ടു നിൽക്കാനും രക്തക്കുഴലുകളിൽ സമ്മർദം കൂടാനും കാരണമാകുന്നു. ഇത് രക്തസമ്മർദം ഉയരാൻ സാധ്യതവർധിപ്പിക്കും. ഉയർന്ന് രക്തസമ്മർദം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ​ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോ​ഗിക്കാവൂ. എന്നാൽ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, സോസുകൾ തുടങ്ങിയവയിലൂടെ അളവിൽ കൂടുതൽ സോഡിയം നമ്മുടെ ഡയറ്റിൽ എത്തുന്നുണ്ട്.

ഇതിന് പുറമേ വീണ്ടും അധികം ഉപ്പ് ഭക്ഷണം ചേർക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. ​ഗുരുതരമാകുന്നതു വരെ ഹൃദയം ഓരോ ദിവസവും ഉപ്പിന്റെ അധിക അളവു പൊരുത്തപ്പെട്ടു പോകുന്നു. അവസാന ഘട്ടത്തിലേത്തിയാൽ മാത്രമാണ് ലക്ഷണങ്ങൾ പോലും പ്രകടമാവുക. സ്ഥിരമായി അധിക ഉപ്പ് ഉപയോ​ഗിക്കുന്നവരിൽ ഹൃ​ദ്രോ​ഗം, വൃക്ക തകരാറുകൾ, ശരീരവീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

ശരീരത്തിൽ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങൾ

  • അമിതമായി ദാഹിക്കുക

  • വിരലുകളിലോ കാലുകളിലോ വീക്കം

  • തലവേദന, ഉപ്പടങ്ങിയ ഭക്ഷണത്തോട് ആസക്തി.

  • രുചിക്ക് കോട്ടം തട്ടാതെ ഉപ്പ് കുറയ്ക്കാം

  • ഭക്ഷണം രുചി നോക്കാതെ അധിക ഉപ്പ് ചേർക്കരുത്

  • പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ സോഡിയത്തിന്റെ അളവു പരിശോധിക്കുക

  • നാരങ്ങ, കുരുമുളക്, ഇഞ്ചി, മല്ലിയില തുടങ്ങിയ രുചിക്കായി ഉപയോ​ഗിക്കുക

  • അച്ചാർ, പ്രോസസ്ഡ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് പരമാവധി കുറയ്ക്കുക.

How to reduce salt from food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തമ്പുരാന്‍' തന്ന ഭാഗ്യം!, 30 കോടിയുടെ ഒന്നാം സമ്മാനം തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി എവിടെ?

'എന്റെ അച്ഛന്‍ മരിച്ചിട്ടില്ലെന്ന കമന്റ് വേദനിപ്പിച്ചു; നിനക്കെങ്ങനെ അറിയാം, എന്നോട് ചോദിക്കൂ'; തുറന്നടിച്ച് അഞ്ജലി

കോഹ്‍ലിയെ കാത്ത് 'തിരുവനന്തപുരത്ത്' ഈ റെക്കോർഡുകൾ!

ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം; 178 ഒഴിവുകൾ