Eating Food Fast, Healthy Habits Pinterest
Health

വേ​ഗം ഭക്ഷണം കഴിക്കുന്നവരാണോ? ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ ചില ശീലങ്ങൾക്കും പങ്കുണ്ട്

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അധിക വായു കയറാൻ ഇടയാക്കും. ഇത് ദഹനത്തെ ബാധിച്ചേക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രോ​ഗ്യം മെച്ചപ്പെടുത്തേണ്ട കാര്യം വരുമ്പോൾ എല്ലാവരും ആരോ​ഗ്യകരമായ ഭക്ഷണം അല്ലെങ്കിൽ സപ്ലിമെന്റുകൾ എടുക്കുക എന്നാണ് ചിന്തിക്കുക. എന്നാൽ അതുപോലെ തന്നെ പ്രധാനമുള്ളതാണ് ചില ദൈനംദിന ശീലങ്ങളുമെന്ന് പോഷകാഹാര വിദ​ഗ്ധനായ ലോവ്നീത് ബത്ര പറയുന്നു. അമിതവണ്ണം, ഹൈപ്പോതൈറോയിഡിസം, ഫാറ്റി ലിവർ, മുടി കൊഴിച്ചിൽ, ഉത്കണ്ഠ, വയറു വീർക്കൽ, പിസിഒഎസ്, മുഖക്കുരു തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ വഷളാക്കുന്ന ചില സാധാരണ ദൈനംദിന ശീലങ്ങളെ കുറിച്ചും ലോവ്നീത് ബത്ര പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പറഞ്ഞു.

വയറു വീർക്കൽ: വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് നിർത്തുക

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അധിക വായു കയറാൻ ഇടയാക്കും. ഇത് ദഹനത്തെ ബാധിച്ചേക്കാം. ഭക്ഷണം സാവധാനത്തിലും നന്നായി ചവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് വയറു വീർക്കൽ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ഉത്കണ്ഠ: കഫീനും രാത്രി വൈകിയുള്ള ഡൂംസ്ക്രോളിങ്ങും കുറയ്ക്കുക

ചിലരിൽ അമിതമായ കഫീൻ അസ്വസ്ഥത വർധിപ്പിക്കും, അതേസമയം ഉറങ്ങുന്നതിന് മുമ്പ് ദീർഘനേരം സ്‌ക്രീൻ കാണുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. രണ്ട് ശീലങ്ങളും പരിമിതപ്പെടുത്തുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാനസിക ക്ഷേമത്തെ പിന്തുണയ്ക്കാനും സഹായിച്ചേക്കാം.

പൊണ്ണത്തടി: കലോറി എണ്ണി കഴിക്കരുത്

കലോറി നിയന്ത്രണത്തിൽ മാത്രം ശ്രദ്ധ കൊടുക്കുന്നത് പോഷകങ്ങളെ അവ​ഗണിക്കാനിടയാക്കും. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണക്രമം വയറിന് സംതൃപ്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു, പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ഹൈപ്പോതൈറോയിഡിസം: ക്രാഷ് ഡയറ്റിങ് ഒഴിവാക്കുക

ഹൈപ്പോതൈറോയിഡിസം ഉള്ളവർ കലോറിയുടെ അളവ് കർശനമായി നിയന്ത്രിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യരുത്. ക്രാഷ് ഡയറ്റുകൾ മെറ്റബോളിസത്തെ കൂടുതൽ മന്ദഗതിയിലാക്കിയേക്കാം, ഇത് ഊർജ്ജ നില നിലനിർത്തുന്നതിനും ഭാരം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ബുദ്ധിമുട്ടാക്കും.

ഫാറ്റി ലിവർ: പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുറയ്ക്കുക

ജ്യൂസും പഞ്ചസാര അടങ്ങിയ സ്മൂത്തികളും പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കാൻ ഇടയാക്കും. ജ്യൂസ് ആക്കുന്നതിന് പകരം പഴങ്ങൾ മുഴുവനായി കഴിക്കാൻ ശ്രമിക്കുക. ഇതിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ള പോലെ ധാരാളം നാരുകളുമുണ്ട്.

മുടി കൊഴിച്ചിൽ: പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

മുടിയിഴകൾ പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശക്തവും ആരോഗ്യകരവുമായ മുടിയെ പിന്തുണയ്ക്കാൻ സഹായിക്കും.

മുഖക്കുരു: അധിക പഞ്ചസാര കുറയ്ക്കുക, ഉറക്കത്തിന് മുൻഗണന നൽകുക

ചിലരിൽ ഉയർന്ന പഞ്ചസാര കഴിക്കുന്നത് മുഖക്കുരു വഷളാക്കും. അതുപോലെ മോശം ഉറക്ക ശീലവും ചർമത്തിൻ്റെ നന്നാക്കലിനെയും വീക്കത്തെയും ബാധിച്ചേക്കാം. സമീകൃതാഹാരവും മതിയായ വിശ്രമവും കാലക്രമേണ ആരോഗ്യകരമായ ചർമത്തെ പിന്തുണച്ചേക്കാം.

Obesity To PCOS: Nutritionist Shares 8 Habits To Avoid For Better Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനിയും എംഎസിയും തമ്മില്‍ നിയമലംഘനമുണ്ടായിട്ടില്ല; വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെ'

ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ആവേശമായി കണ്ണൂർ കോർപ്പറേഷന്റെ 'ഫാൻ പാർക്ക്'; ജവഹർ സ്റ്റേഡിയത്തിലേക്ക് ഒഴുകി ഫുട്ബോൾ പ്രേമികൾ

ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

കീഴ്‌വഴക്കങ്ങള്‍ മാറണം; സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ ഗതി വരില്ലായിരുന്നു: പിപി സുനീര്‍

ESIC: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം