Sameera Reddy, Menopause Pinterest
Health

'പ്രസവകാലത്ത് റാണിയെ പോലെ പരിചരിക്കും, ആർത്തവവിരാമവും പ്രത്യേകം ശ്രദ്ധവേണ്ട കാലഘട്ടം'

മെനോപോസ് എന്ന വിഷയത്തിലും കൂടുതൽ തുറന്ന ചർച്ചകൾ ആവശ്യമാണെന്നും അപ്പോൾ മാത്രമാണ് പങ്കാളികൾക്ക് എങ്ങനെ കരുതലേകാണമെന്ന് അവ‍ർക്ക് തിരിച്ചറിയുയെന്നും സമീറ പങ്കുവെച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മെനോപോസ് അഥവാ ആർത്തവവിരാമം എന്ന വിഷയത്തെ കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് നടി സമീറ റെഡ്ഡി. ഒരു സ്ത്രീ പ്രസവിക്കുമ്പോൾ എല്ലാവരും അവൾക്ക് കരുതലേകുകയും പോഷകസമ്പന്നമായ ഭക്ഷണം നൽകുകയും റാണിയെ പോലെ പരിപാലിക്കുകയും ചെയ്യും. എന്നാൽ അതേ സ്ത്രീ ആർത്തവവിരാമത്തിലൂടെ കടന്നുപോവുമ്പോൾ തിരിഞ്ഞുനോക്കാതെ അത് നിശബ്ദമായ നേരിടേണ്ടവരുന്നുവെന്നും താരം അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.

​ഗർഭകാലം അല്ലെങ്കിൽ പ്രസവകാലം പോലെ മെനോപോസ് എന്ന വിഷയത്തിലും കൂടുതൽ തുറന്ന ചർച്ചകൾ ആവശ്യമാണെന്നും അപ്പോൾ മാത്രമാണ് പങ്കാളികൾക്ക് എങ്ങനെ കരുതലേകാണമെന്ന് അവ‍ർക്ക് തിരിച്ചറിയുയെന്നും സമീറ പങ്കുവെച്ചു. 2015-ൽ മകൻ ജനിച്ചതിനു പിന്നാലെ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളേക്കുറിച്ചും സമീറ പറഞ്ഞു. പ്രസവശേഷം നൂറുകിലോയോളം എത്തിയിരുന്നു. ഹോർമോണൽ പ്രശ്നങ്ങളുമുണ്ടായിരുന്നു. പലപ്പോഴും താൻ മാനസികമായി തകർന്നുപോയിട്ടുണ്ടെന്നും നടി പറഞ്ഞു.

ആർത്തവവിരാമം

സ്ത്രീകളിൽ 45-50 വയസ്സിനോട് അടുക്കുമ്പോൾ അവരുടെ ആർത്തവം പൂ‍ർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോ‍ർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോ​ഗം എന്നു തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്.

അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്.

ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

നാല്‍പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ആരോഗ്യസങ്കീര്‍ണതകളെ ആരോഗ്യകരമായി ചെറുക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു.

അഞ്ച് ശീലങ്ങള്‍ പ്രധാനം

വേയ്റ്റ് ലിഫ്റ്റിങ്

ആര്‍ത്തവ വിരാമത്തിന് ശേഷം നിങ്ങളുടെ അസ്ഥികളും പേശികളും ദുര്‍ബലമാകാം. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ഭാരം ഉയര്‍ത്തുക എന്നത് നിങ്ങളുടെ ജീവിത ദിനചര്യയുടെ ഭാഗമാക്കണം. ഇത് നിങ്ങളുടെ എല്ലുകളുടെയും പേശികളുടെയും ബലം വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും വേയ്റ്റ് ലിഫ്റ്റിങ് പരിശീലിക്കണം. ആര്‍ത്തവവിരാമത്തിന് ശേഷമുള്ള വെല്ലുവിളി ചെറുക്കാന്‍ ശാരീരിക വ്യായാമം പ്രധാനമാണ്.

ദൈംദിന ചലനത്തിന് മുന്‍ഗണന

ഉദാസീനമായ ജീവിതശൈലി വളരെ എളുപ്പമാണ്. എന്നാല്‍ ഭാവിയില്‍ അതിന് വലിയ വില കൊടുക്കേണ്ടതായി വരും. അതുകൊണ്ട് ചലിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇല്ലെങ്കില്‍ ആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ച് സന്ധികള്‍ക്ക് തകരാറുണ്ടാകും. അതുകൊണ്ട് സന്ധികളുടെ ആരോഗ്യം നേരത്തെ മുതല്‍ പരിപാലിക്കേണ്ടതുണ്ട്.

ദിവസവും നടക്കണം

ദിവസവും കുറഞ്ഞത് 7000 ചുവടുകളെങ്കിലും നടക്കണം. നടക്കം നിരവധി വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും. എന്നാല്‍ ആര്‍ത്തവ വിരാമം അടുത്ത സ്ത്രീകളും ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ പുനഃസംയോജനത്തിനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും കുറഞ്ഞത് 10000-12000 ചുവടുകള്‍ നടക്കാന്‍ ശ്രമിക്കണം.

ശരിയായ പോഷകാഹാരം നേടുക

ആർത്തവവിരാമം ഒരു വലിയ മാറ്റമായതിനാൽ, ശരീരത്തിന് പോഷകാഹാരം നല്‍കുക എന്നതും വളരെ പ്രധാനമാണ്. ഇത് ശരീരത്തിന്റെ ഊർജ്ജത്തെ ഇന്ധനമാക്കുന്നു. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കൂടുതലും ഉള്‍പ്പെടുത്തുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകളും കഴിക്കാം. മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

വിശ്രമം

പലപ്പോഴും ഉറക്കത്തിന്റെ പ്രാധാന്യത്തെ നമ്മള്‍ കുറച്ചു കാണാറുണ്ട്. മാനസികസമ്മര്‍ദവും തിരക്കും വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ വിശ്രമത്തിന് പ്രാധാന്യം നൽകേണ്ടത് നിർണായകമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് കൃത്യമായ ഉറക്ക ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണെന്നും ഡോ. വെൻഡി ചോർണി ഓര്‍മിപ്പിക്കുന്നു.

Women Health: Sameera Reddy About Menopause

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോര്‍ഡുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓർക്കാൻ അസാധ്യ സേവുകൾ; വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'!

400 കോടിയുടെ കടബാധ്യത; ഇരിഞ്ഞാലക്കുട ടൗൺ അർബൻ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കക്ക് ശമനമായില്ല, പ്രതിഷേധം

'കള്ളന്‍ വിജയന്‍' തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്