Pullissery Pinterest
Health

തൈരിനെക്കാൾ പോഷകസമൃദ്ധം; മോരിനെ പവർഫുൾ ആക്കുന്നത് ഈയൊരൊറ്റ ചേരുവ

പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കുടലിന്റെ ആരോ​ഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരിൽ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേർത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാൽ ഇതിലൊക്കെ ആരോ​ഗ്യ​ഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്, അതായത് പുളിശ്ശേരി.

അധികം സമയം ചെലവാക്കാതെ തന്നെ പുളിശ്ശേരി അഥവാ മോരു കറി ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഇതിന്റെ രുചിക്കൂട്ട് ഇഷ്ടമാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷക​ഗുണം ഉയർത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞൾ.

മോരു കറിയിൽ മഞ്ഞൾ ചേർക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മാത്രമല്ല, കറിയിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാനും മഞ്ഞൾ പൊടി ചേർക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. പാൽ ഉൽപ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മഞ്ഞൾ ചേർക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ സഹായിക്കും.

Turmeric Power in Moru Immunity booster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു!

തൃശ്ശൂർ ജനറൽ ആശുപത്രിയിലും വയോമിത്രം പദ്ധതിയിലും നിയമനം; യോഗ്യതകൾ അറിയാം

'25,000 രൂപ ജിമ്മിൽ കൊടുക്കാൻ പറ്റില്ല, എന്നിട്ട് സൗന്ദര്യ വർധക ട്രീറ്റ്മെന്റുകൾക്ക് പിന്നാലെ പോകും; ഇതൊക്കെ ആരോ​ഗ്യത്തിന് ദോഷമാണ്'

സാമൂഹ്യനീതി വകുപ്പിൽ അവസരം; പ്രോജക്ട് ഓഫീസർ ഉൾപ്പെടെ 3 ഒഴിവുകൾ

അയോധ്യ സംഭാവനക്കൊള്ള: എസ്‌ഐടി അന്വേഷണ സാധ്യത ആരാഞ്ഞ് സുപ്രീം കോടതി; 'വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന്' മുന്നറിയിപ്പ്