walking in the beach Meta AI
Health

ഹൃദയാരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പരീക്ഷിക്കാം ഈ വൈറൽ ജാപ്പനീസ് വാക്കിങ് ടെക്നിക്

നടത്തം വ്യായാമമാക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വൈറല്‍ ജാപ്പനീസ് ടെക്നിക് ആണ് ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ്.

സമകാലിക മലയാളം ഡെസ്ക്

ര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു വ്യായാമ രീതിയാണ് നടത്തം. ദിവസം അയ്യായിരം മുതല്‍ പതിനായിരം വരെ ചുവടുകള്‍ നടക്കുന്നവരുണ്ട്. ഏഴായിരം വരെ ചുവടുകള്‍ നടക്കുന്നത് ആരോഗ്യത്തെ പല രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഹൃദയത്തിനും തലച്ചോറിനും മികച്ചതാണെന്നും സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തിരിക്കിനിടെ ചുവടുകള്‍ എണ്ണി നടക്കാന്‍ ആര്‍ക്കാണ് സമയം?

നടത്തം വ്യായാമമാക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വൈറല്‍ ജാപ്പനീസ് ടെക്നിക് ആണ് ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ്. തുടക്കാര്‍ മുതല്‍ ഫിറ്റ്നസ് ഫ്രീക്കുകള്‍ക്ക് വരെ ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ് അനുയോജ്യമാണ്. ദിവസവും അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന, മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവും മൂന്ന് മിനിറ്റ് മെല്ലെയുള്ള നടത്തവും ഉള്‍പ്പെടുന്നതാണ് ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ് ടെക്നിക്.

പരിക്കുകളില്‍ നിന്ന് സുഖപ്പെട്ട് വരുന്നവര്‍ക്കും പ്രായമായവര്‍ക്കും ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ് വളരെ ഗുണകരമായിരിക്കും. നടത്തത്തിന്‍റെ പാറ്റേണ്‍ മാറുന്നതനുസരിച്ച്, ശ്വാസമെടുക്കുന്ന ക്രമീകരിക്കാനും പെട്ടെന്നുള്ള തളര്‍ച്ചയും ക്ഷീണവും ഒഴിവാക്കാന്‍ സഹായിക്കും.

ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ് ടെക്നിക് എങ്ങനെ ചെയ്യാം

വാം അപ്പ് ആയി മെല്ലെയുള്ള നടത്തത്തോടെ ആരംഭിക്കുക. ശേഷം മൂന്ന് മിനിറ്റ് കൈകള്‍ നന്നായി വീശീ ശ്വാസമെടുക്കുന്നത് വേഗത്തിലാക്കി നടക്കുക. ഇതിനെ ഫാസ്റ്റ് ഫേസ് എന്ന് പറയുന്നു. മൂന്ന് മിനിറ്റിന് ശേഷം നടത്തം മെല്ലെയും ശ്രദ്ധിച്ചുമാക്കുക. ഇതിനെ സ്ലോ ഫേസ് എന്ന് വിളിക്കുന്നു. അര മണിക്കൂര്‍ ഇത് മാറി മാറി ആര്‍ത്തിക്കുക.

ജാപ്പനീസ് ഇന്‍റര്‍വെല്‍ വാക്കിങ്ങിന് പ്രത്യേക സജ്ജീകരണങ്ങളുടെ ആവശ്യമില്ല. മാത്രമല്ല, നമ്മുടെ ഇഷ്ടപ്രകാരം രാവിലെയോ ഉച്ചയ്ക്കോ വൈകുന്നേരമോ ചെയ്യാവുന്നതാണ്.

Japanese Intervel Walking technique: This Viral japanese walking techniques helps to improve heart health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT