Ready to Wait 
Life

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

20-24 പ്രായക്കാരുടെ ഫെർട്ടിലിറ്റി റേറ്റ് 132-ൽ നിന്ന് 61 ആയി ഇടിഞ്ഞു

Author : വിദ്യാനന്ദന്‍ എംഎസ്‌

കേരളത്തിൽ ജെൻ സി പെണ്ണുങ്ങൾ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. നന്നേ ചെറുപ്പത്തിൽ അമ്മയാകുന്നവരുടെ എണ്ണം കുറയുന്നു. ജെൻ സി തലമുറയിൽപ്പെട്ട 20-24 പ്രായത്തിലുള്ള യുവതികളുടെ കാര്യമാണ് പറയുന്നത്. പത്തു കൊല്ലം മുൻപ് ഈ പ്രായത്തിലുള്ളവരുടെ ഫെർട്ടിലിറ്റി റേറ്റ് 132.12 ആയിരുന്നത് 2024 ആയപ്പോൾ 61.27 ആയി കുറഞ്ഞു. എന്നുവെച്ചാൽ 2014 ൽ ആ പ്രായത്തിലുള്ള സ്ത്രീകളിൽ ആയിരം പേർക്ക് 132 കുട്ടികൾ ജനിച്ചിരുന്നത് 2024 ആയപ്പോൾ 61 ആയി; പകുതിയിലധികം കുറവ്.

അടുത്തിടെ പുറത്തിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് 2024 റിപ്പോർട്ടിലാണ് കേരളത്തിന്റെ മാറുന്ന ജനസംഖ്യാ ട്രെൻഡുകളുള്ളത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ വാർഷിക പ്രസിദ്ധീകരണമാണ് വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്.

പുതിയ റിപ്പോർട്ടും മുൻപതിപ്പുകളും വിശകലനം ചെയ്‌ത്‌ പത്ത് വർഷത്തെ പ്രധാന മാറ്റങ്ങൾ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചു. പൊതുവിൽ ജനനനിരക്ക് നന്നായി കുറയുകയാണ്. 2024 ൽ കേരളത്തിൽ 3,44,766 കുട്ടികൾ ജനിച്ചു. തലേവർഷത്തേക്കാൾ 48,465 കുട്ടികളുടെ കുറവ്. പത്ത് വർഷത്തിനിടയിൽ ഇതിലും വലിയ കുറവുണ്ടായത് ഒരിക്കൽ മാത്രമാണ്. 2023 ലായിരുന്നു അത് - തലേവർഷത്തേക്കാൾ 49,801 കുട്ടികളുടെ കുറവ്. ആയിരംപേർക്ക് എത്ര കുട്ടികൾ ജനിക്കുന്നു എന്നതാണ് ക്രൂഡ് ബർത്ത് റേറ്റ്. 2023 ൽ 11.06 ആയിരുന്നത് 2024 ൽ 9.64 ആയി കുറഞ്ഞു. ആകെ ജനങ്ങളുടെ ഫെർട്ടിലിറ്റി റേറ്റ് 1.35 ൽ നിന്ന് 1.19 ആയി കുറഞ്ഞു. ഒരു പതിറ്റാണ്ടിനിടയിൽ എല്ലാ ജില്ലകളിലും ജനനങ്ങൾ കുറഞ്ഞു. ആലപ്പുഴയിലാണ് ഏറ്റവും കുറവ്- 2014ൽ 20,639 ആയിരുന്നത് 2024 ൽ 11,419 ആയി.

അമ്മയാകുന്ന സ്ത്രീകളുടെ കണക്കുകൾ വിവിധ ഗ്രൂപ്പുകളായാണ് റിപ്പോർട്ടിൽ കൊടുത്തിട്ടുള്ളത്. 15-19, 20-24, 25-29, 30-34 എന്നിങ്ങനെ. ഇതിൽ ജെൻ സിയുടെ കൃത്യമായ പ്രതിനിധികൾ 20-24 പ്രായത്തിലുള്ളവരാണ്. പത്തുകൊല്ലത്തിനിടയിൽ ഈ ഗ്രൂപ്പിന്റെ ഫെർട്ടിലിറ്റി റേറ്റ് 132.12 ൽ നിന്ന് 61.27 ആയി കുറഞ്ഞു. 2014 ൽ ഈ ഗ്രൂപ്പിൽപ്പെട്ട സ്ത്രീകൾക്കുണ്ടായ കുട്ടികളുടെ എണ്ണം 2,05,652 ആയിരുന്നത് 2024 ൽ 88,674 ആയാണ് കുറഞ്ഞത്.

പൊതുവിൽ അമ്മയാകുന്ന പ്രായം ഉയരുന്ന പ്രവണതയാണ് സംസ്ഥാനത്ത്. 2024 ൽ ആകെ ജനനങ്ങളുടെ 38.6 ശതമാനവും 25-29 പ്രായത്തിലുള്ള യുവതികളായിരുന്നു. 2014 ൽ ഇത് 16.8 ശതമാനം മാത്രമായിരുന്നു. ഇനി ആദ്യമായി അമ്മയാകുന്നവരുടെ എണ്ണം നോക്കാം. ആദ്യമായി അമ്മയായവരിൽ 39.95 ശതമാനം 20-24 ഗ്രൂപ്പിൽ പെട്ടവരും 39.22 ശതമാനം 25-29 ഗ്രൂപ്പിൽ പെട്ടവരുമായിരുന്നു. 2014 ൽ ഈ ഗ്രൂപ്പുകൾ തമ്മിൽ 17 പോയിന്റ് വ്യത്യാസമാണുണ്ടായിരുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ 25-29 ഗ്രൂപ് വൈകാതെ 20-24 നെ മറികടക്കും.

വിവാഹത്തിന്റെ ആദ്യ നാലു വർഷങ്ങൾക്കുള്ളിൽ കുട്ടിയുണ്ടായ ദമ്പതികളുടെ ശതമാനം 2014 ൽ 92.94 ശതമാനമായിരുന്നത് 2024 ൽ 84.86 ശതമാനമായി കുറഞ്ഞു. 5 മുതൽ 9 വർഷത്തിൽ ആദ്യ കുട്ടിയുണ്ടായവരുടെ ശതമാനം 5.60 ശതമാനത്തിൽ നിന്ന് 11.80 ശതമാനമായി ഉയർന്നു.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിൽ ജനനങ്ങൾ കുറയുന്ന പ്രവണതയാണുള്ളതെന്ന് പറയുന്നു കേരള സർവകലാശാലയുടെ ജനസംഖ്യാശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിൽ ചന്ദ്രൻ. കുറച്ച് വർഷങ്ങൾ കൂടി ഇതേ ട്രെൻഡ് തുടരും, അദ്ദേഹം പറഞ്ഞു.

മരണങ്ങൾ കൂടുന്നു

2024 ൽ കേരളത്തിലാകെ 3,13,553 മരണങ്ങളാണ് രജിസ്റ്റർ ചെയ്‌തത്‌. തലേവർഷമിത് 3,04,286 ആയിരുന്നു, ക്രൂഡ് ഡെത്ത് റേറ്റ് 8.56 ൽ നിന്ന് 8.77 ആയി ഉയർന്നു. കോട്ടയത്താണ് ഏറ്റവും കൂടിയ മരണനിരക്ക്, 12.39

According to the latest Vital Statistics Report 2024 released by the Department of Economics and Statistics, Kerala is witnessing a dramatic demographic shift as Gen Z women are increasingly delaying motherhood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിക്കറ്റ് താരം ഷപൂർ സാദ്രാന്റെ ജീവനെടുത്ത അപൂർവ രോ​ഗം, എന്താണ് എച്ച്എൽഎച്ച്

എന്‍ജിന് പണി കിട്ടുമോ?, ഇ20 പെട്രോള്‍ പ്രശ്‌നമായേക്കാമെന്ന് കേന്ദ്ര ഏജന്‍സി; എഥനോള്‍ ചേര്‍ന്ന ഇന്ധനം സുരക്ഷിതമെന്ന് വാഹന നിര്‍മ്മാതാക്കള്‍

'മുരുഗദോസിനെ കാണാന്‍ 1 ലക്ഷം, അമ്മ ഇട്ടിരുന്ന സ്വര്‍ണം ഊരിക്കൊടുത്തു'; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

ജാതി-മത ഭേദമില്ലാതെ മരണത്തിൽ ഒന്നാകുന്ന ഇടം; ഇടുക്കിയിലെ തിലകാശി പീഠം മാനവികതയുടെ വേറിട്ട മാതൃകയാകുന്നു

വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അറബി അധ്യാപകന്‍; അന്വേഷണത്തിന് ഉത്തരവ്