Bakel Fort DTPC Kasargod
Kasargod

ദേശീയ ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് ബേക്കലിലേക്ക്? കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ; സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യം

ഡൽഹിക്ക് പുറത്തേക്ക് വേദി മാറ്റിയതിന് പിന്നാലെ കേരളത്തിന് അവസരം

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിന് വിനോദസഞ്ചാര ഭൂപടത്തിൽ തിളങ്ങിനിൽക്കുന്ന ബേക്കൽ വേദിയാകുമോ? ദേശീയ അവാർഡ് സമർപ്പണച്ചടങ്ങിന് വേദിയാകാൻ മികച്ച ടൂറിസം കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്ന കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമാണ് ബേക്കൽ മേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നത്. 72 വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായി ഡൽഹിക്ക് പുറത്ത് ഗുജറാത്തിൽ നർമ്മദയുടെ തീരത്തുള്ള കെവാദിയയിൽ ചടങ്ങ് സംഘടിപ്പിച്ച വേളയിലാണ് കേന്ദ്രമന്ത്രി രാജ്യത്തെ മറ്റു പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും വേദിയാകാൻ അവസരമുണ്ടെന്ന് അറിയിച്ചത്.

കെവാദിയയിൽ നടന്ന ചടങ്ങിൽ വെച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രതിഭകൾ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റിയും നർമ്മദ അണക്കെട്ടും പൂന്തോട്ടങ്ങളുമെല്ലാം സന്ദർശിക്കുന്ന വിനോദസഞ്ചാര യാത്ര കൂടി ഉൾപ്പെടുത്തിയാണ് ഗുജറാത്തിൽ പരിപാടി ക്രമീകരിച്ചിരുന്നത്. അടുത്ത തവണത്തെ പുരസ്കാര വിതരണച്ചടങ്ങ് കേരളത്തിൽ സംഘടിപ്പിക്കണമെന്ന ആഗ്രഹം മമ്മൂട്ടി തന്നെ നേരിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യാന്തര ശ്രദ്ധയാകർഷിച്ച ബേക്കൽ കോട്ടയും പരിസരവും വേദിയായി പരിഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നത്.

കടലിന്റെ വന്യമായ സൗന്ദര്യവും ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയും അലതല്ലുന്ന തിരമാലകളും ഒരുക്കുന്ന പശ്ചാത്തലം ദേശീയതലത്തിലുള്ള താരനിശയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. വിശിഷ്ടാതിഥികൾക്കും ഉദ്യോഗസ്ഥർക്കും ചലച്ചിത്ര പ്രതിഭകൾക്കും താമസിക്കുന്നതിനായി മൂന്നിലധികം അന്താരാഷ്ട്ര പഞ്ചനക്ഷത്ര റിസോർട്ടുകൾ നിലവിൽ തന്നെ ബേക്കലിൽ സജ്ജമാണ്. കണ്ണൂർ, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സമീപത്തുള്ളതിനാൽ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള അതിഥികൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും മേന്മയാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി രാജ്യമൊട്ടാകെ ഇതിനകം ബേക്കൽ പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്. 1995-ൽ മണിരത്നം സംവിധാനം ചെയ്ത 'ബോംബെ' എന്ന ചിത്രത്തിലെ ഗാനരംഗങ്ങളിലൂടെയാണ് ബേക്കൽ കോട്ട ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയത്. തുടർന്ന് മധുരനൊമ്പരക്കാറ്റ്, പാർത്താലെ പരവശം, പഴശ്ശിരാജ, ഉറുമി തുടങ്ങി നിരവധി വൻകിട സിനിമകൾക്ക് ഈ തീരം പശ്ചാത്തലമായി. കഴിഞ്ഞ വർഷം സംവിധായകൻ മണിരത്നവും നടി മനീഷ കൊയ്‌രാളയും ബോംബെ സിനിമ ചിത്രീകരണത്തിന്റെ ഓർമ്മകൾ പുതുക്കി ബേക്കലും തളങ്കരയും സന്ദർശിക്കുകയും തെയ്യം കണ്ടുമടങ്ങുകയും ചെയ്തിരുന്നു.

അടുത്ത ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് ബേക്കലിൽ എത്തിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഭാഗത്തുനിന്ന് സജീവമായ ഇടപെടൽ അനിവാര്യമാണ്. ബേക്കലിന്റെ സൗകര്യങ്ങളും ചരിത്രപരമായ പ്രാധാന്യവും വ്യക്തമാക്കുന്ന വിശദമായ നിർദ്ദേശം തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുൻപാകെ സമർപ്പിക്കണമെന്നാണ് സിനിമാ മേഖലയിലെയും ടൂറിസം രംഗത്തെയും പ്രവർത്തകരുടെ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒത്തുചേർന്ന് മുൻകൈയെടുത്താൽ ഉത്തരകേരളത്തിന്റെ വിനോദസഞ്ചാര വളർച്ചയ്ക്കും സിനിമ ടൂറിസത്തിനും ഇത് വലിയ കുതിച്ചുചാട്ടമാകും സമ്മാനിക്കുക.

Following Union Information and Broadcasting Minister Ashwini Vaishnaw's announcement inviting states with prominent tourism hubs to pitch for hosting the prestigious National Film Awards ceremony, hopes are soaring for Bekal in Kasaragod to emerge as a prime contender

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ നേതാക്കള്‍ക്കു കമ്പനികളില്‍ നിന്നു പണം വാങ്ങാനാവുമോ?; നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്

സമ്പത്തിന്റെ തലസ്ഥാനവും തൃശൂര്‍ തന്നെ, കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ മുന്നില്‍, ഇന്ത്യയിലെ ആദ്യ പത്തില്‍

'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടി പാക് പ്രധാനമന്ത്രി