Why Not Wayanad?' AI Generated
Wayanad

'വൈ നോട്ട് വയനാട്?'; പ്രകൃതിക്ഷോഭങ്ങളിൽ തളർന്ന വയനാടൻ ടൂറിസത്തെ കൈപിടിച്ചുയർത്താൻ പുതിയ സംരംഭവുമായി സർക്കാർ

ഗോത്ര പൈതൃകവും കൃഷിയും തോട്ടങ്ങളും കേന്ദ്രീകരിച്ച് പുത്തൻ അനുഭവവേദ്യ ടൂറിസം

Author : ഷൈനു മോഹന്‍

തിരുവനന്തപുരം: തുടർച്ചയായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് തിരിച്ചടി നേരിട്ട വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് പകരാൻ വിപുലമായ പുനരുജ്ജീവന പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വയനാടിന്റെ പച്ചപ്പും മലനിരകളും ഗോത്ര പാരമ്പര്യവും തോട്ടങ്ങളും ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിന് മുൻഗണന നൽകിക്കൊണ്ട് 'വൈ നോട്ട് വയനാട്?' എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രചാരണ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഒക്ടോബർ മാസത്തോടെ തുടക്കം കുറിക്കുന്ന പദ്ധതിയുടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ സജീവമാകും. നിലവിൽ ചുരുക്കം ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന സഞ്ചാരികളുടെ തിരക്ക് കുറച്ച്, ജില്ലയിലെ അധികമാരും അറിയപ്പെടാത്ത പ്രകൃതിഭംഗിയുള്ള ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വയനാടിന്റെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് തികച്ചും പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. പരമ്പരാഗത കാർഷിക രീതികൾ, നാടൻ തനത് ഭക്ഷണങ്ങൾ, തനത് കലകൾ എന്നിവ ഉൾപ്പെടുത്തി സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന പദ്ധതികൾ ഒരുക്കും

അഗ്രി ടൂറിസവും പ്ലാന്റേഷൻ ടൂറിസവുമാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. തോട്ടം മേഖലകളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. പ്ലാന്റേഷൻ ഭൂമിയുടെ നിശ്ചിത ഭാഗം ഇത്തരം വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നത് ജില്ലയിലെ ടൂറിസം സാധ്യതകളെ കൂടുതൽ വിപുലമാക്കും. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വകുപ്പ് ഒരുക്കുമെന്നും, ഇതിലൂടെ ലഭിക്കുന്ന വരുമാനവും നേട്ടങ്ങളും പ്രാദേശിക ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

In a strategic bid to rejuvenate Wayanad's tourism sector following setbacks caused by natural calamities, Kerala Tourism is set to roll out an exclusive revival campaign titled 'Why Not Wayanad?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പൈഡര്‍' സിനിമ പ്രചോദനം, ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം 'ഡിന്നര്‍'

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ; 'ഓണം വെെബ്' എത്തി

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രന്റീസ്ഷിപ്പിന് അവസരം!

തമിഴ്നാട് എംഎല്‍എമാര്‍ക്ക് പുതിയ കാര്‍; ഡ്രൈവര്‍ക്ക് പ്രതിമാസം ₹75,000; അസിസ്റ്റന്റിനെ നിയമിക്കാന്‍ ₹25,000

എണ്ണവില 92 ഡോളറിലേക്ക്, മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി; യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും തിരിച്ചടി