മോഹൻലാലും പേട്രിയറ്റ്  
Entertainment

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്

സമകാലിക മലയാളം ഡെസ്ക്

ഏറെനാളുകളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, ഗ്രേസ് ആൻ്റണി തുടങ്ങിയ ഒരു കൂട്ടം താരങ്ങളാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

മോഹൻലാൽ ഉൾപ്പെട്ട ഭാഗങ്ങളുടെ ചിത്രീകണം പൂര്‍ത്തിയായിയെന്ന അപ്ഡേറ്റാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഷെഡ്യൂൾ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. നേരത്തെ എടപ്പാളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്.ചിത്രത്തിൽ ഇനി മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ശ്രീലങ്കയിൽ രണ്ട് ഷെഡ്യൂളുകൾ ടീം ഇതിനകം തന്നെ പൂർത്തിയാക്കി. 

80 കോടിയോളം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫ് ആണ് ചിത്രത്തിൻറെ നിർമ്മാണം.2013ൽ പുറത്തിറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനിൽ ഒന്നിച്ചത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തിയത്.

Actor Mohanlal and Mammooty new movie Patriot's one Schedule Completed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT