Rishab Shetty ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു സിനിമ മാത്രം ചെയ്ത് ഭാ​ഗ്യത്തിന് ജയിച്ച ഒരാളായിട്ടാണ് പലരും എന്നെ കാണുന്നത്; അത് മാറ്റിയെടുക്കണമെന്നുണ്ട്'

കാന്താരയ്ക്ക് മുൻപ് ഞാൻ നാല് പടം സംവിധാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

2022 ൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്നതും. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും നായകനായി എത്തിയതും. കാന്താര ചാപ്റ്റർ വൺ ഒക്ടോബർ രണ്ടിനാണ് റിലീസിനെത്തുന്നത്.

കാന്താരയുടെ പ്രീക്വൽ ആയാണ് ചിത്രമെത്തുന്നത്. രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. നടൻ ജയറാമും കാന്താര 2 വിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാന്താരയെക്കുറിച്ച് ഋഷഭ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

"കാന്താരയ്ക്ക് മുൻപ് ഞാൻ നാല് പടം സംവിധാനം ചെയ്തിട്ടുണ്ട്. അതിലൊരു കുട്ടികളുടെ സിനിമയും ഉണ്ട്. അതിന് നാഷ്ണൽ അവാർഡും കിട്ടിയിരുന്നു. കർണാടകയിലുള്ളവർക്ക് ഞാൻ നടനും സംവിധായകനുമാണെന്ന് അറിയാം. എന്നാൽ കാന്താര മാത്രം കണ്ടവർക്ക് ഞാൻ വൺ ടൈം വണ്ടറാണ്.

ഒരു സിനിമ മാത്രം ചെയ്ത് ഭാ​ഗ്യത്തിന് ജയിച്ച ഒരാളായിട്ടാണ് പലരും എന്നെ കണക്കാക്കുന്നത്. കൂടുതലും കർണാടകയ്ക്ക് പുറത്തുള്ളവർക്കാണ് ഈ ധാരണ. അതുകൊണ്ട് ഈ സിനിമയിലൂടെ എനിക്കവരുടെ ഈ ചിന്ത മാറ്റിയെടുക്കണമെന്നുണ്ട്.

കാന്താര ചാപ്റ്റർ വൺ അതിനുള്ള മാർ​ഗമായാണ് ഞാൻ കാണുന്നത്. ടെക്നിക്കലായിട്ടുള്ള കാര്യങ്ങളിലെല്ലാം നല്ലവണ്ണം ശ്രദ്ധ നൽകിയിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ കണക്ട് ആകുന്ന സിനിമയെടുക്കുക എന്നതാണ് ലക്ഷ്യം. എനിക്ക് സ്വയം പ്രൂവ് ചെയ്യണമെന്നുണ്ട്.

അതുകൊണ്ട് 7 സിനിമകളുടെ എഫർട്ടാണ് ഈ ഒരൊറ്റ സിനിമയ്ക്കായി ഞാൻ ഇട്ടിരിക്കുന്നത്. ആദ്യത്തെ സിനിമയെന്ന തരത്തിലാണ് ഞാൻ കാന്താരയെ സമീപിച്ചതെന്ന് വേണമെങ്കിൽ പറയാം. എന്നെ വൺ ടൈം വണ്ടറായി കാണുന്നവർക്ക് സിനിമയിലൂടെ മറുപടി കൊടുക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.- ഋഷഭ് ഷെട്ടി പറഞ്ഞു.

Cinema News: Actor Rishab Shetty opens up Kantara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT