Askar Ali വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഇക്ക എന്നോട് കുറച്ചുകൂടി ഫ്രണ്ട്‌ലിയായി സംസാരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; ഒന്ന് ചിരിച്ചാലെന്താ എന്ന് ഇത്താത്ത വഴി ചോദിക്കും'

ഇത്താത്ത വന്നതോടെ ജീവിതം മാറിയിട്ടുണ്ട്. എനിക്ക് എന്റെ ഉമ്മയെ പോലെ തന്നെയാണ് ഇത്താത്തയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളും ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ആസിഫിന്റെ പാതയിലൂടെയാണ് സഹോദരന്‍ അസ്‌കര്‍ അലിയും സിനിമയിലെത്തുന്നത്. ഹണി ബീ 2.5 ലൂടെയാണ് അസ്‌കര്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അസ്‌കര്‍ അലി.

ആസിഫുമായുള്ള അടുപ്പത്തെക്കുറിച്ചും ചേട്ടനോട് തനിക്കുള്ള ബഹുമാനത്തെക്കുറിച്ചുമൊക്കെ അസ്‌കര്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ആസിഫിന്റെ ജീവിതത്തിലേക്ക് സമ വന്നതോടെ തങ്ങളുടെ ബന്ധത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അസ്‌കര്‍ ഇപ്പോള്‍. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അസ്‌കറിന്റെ പ്രതികരണം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''എന്നോട് കുറച്ചു കൂടി കമ്പിനിയായി സംസാരിക്കണമെന്ന് എനിക്ക് പണ്ട് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ചു ബഹുമാനത്തോടു കൂടിയുള്ള ചേട്ടന്‍-അനിയന്‍ ബന്ധമായിരുന്നു. അത് ഞാന്‍ ഇടയ്ക്ക് ഇത്താത്ത വഴി പറയും. പുള്ളിയ്ക്ക് എന്നെ കാണുമ്പോള്‍ ഒന്ന് ചിരിച്ചാലെന്താ എന്ന്. എന്തിനാ ഇത്ര ബലം പിടിക്കുന്നത് എന്ന് ചോദിക്കും. പക്ഷെ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി. ഇടയ്ക്ക് ഇടയ്ക്ക് വിളിക്കും, എന്താണ് ചെയ്യുന്നതൊക്കെ ചോദിക്കും. ഇത്താത്ത വന്നതോടെ ജീവിതം മാറിയിട്ടുണ്ട്. എനിക്ക് എന്റെ ഉമ്മയെ പോലെ തന്നെയാണ് ഇത്താത്തയും'' എന്നാണ് അസ്‌കര്‍ പറഞ്ഞത്.

അതേസമയം, സംഭവം അധ്യായം ഒന്ന് ആണ് അസ്‌കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈം ലൂപ്പ് ത്രില്ലറായി ഒരുക്കിയ ചിത്രം കയ്യടി നേടിയിരുന്നു. ആരം ആണ് അസ്‌കറിന്റെ പുതിയ സിനിമ. സൈജു കുറുപ്പ് നായകനായ ചിത്രം ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

Askar Ali about how his bond with brother Asif Ali changed after Sama came to the life of Asif.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

എക്‌സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി

ചിന്നക്കനാലിൽ അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കി; ആനത്താരകൾ പുനഃസ്ഥാപിച്ചു

ഉയരത്തില്‍നിന്നു വീഴുന്നത് സ്വപ്‌നം കാണാറുണ്ടോ? അറിയാം, സ്വപ്‌നങ്ങളുടെ ജ്യോതിശാസ്ത്ര അര്‍ഥങ്ങള്‍