Sai Pallavi, Dipika Chikhlia 
Entertainment

'രാമായണത്തിലെ സീതയ്ക്ക് ചുരുണ്ട മുടിയല്ല'; സായ് പല്ലവിയുടെ കാസ്റ്റങിനെതിരെ 'സീത'യായ നടി

സീതയുടേത് ബദാം കണ്ണുകളാണ്. നീണ്ട മുടിയും വെളുത്ത നിറവുമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ്‍. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമെത്തുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തില്‍ സീതയായി സായ് പല്ലവിയെ അഭിനയിപ്പിക്കുന്നതിനെതിരെ വിമര്‍ശനവും വ്യാപകമാണ്. രാമായണിലെ സായ് പല്ലവിയുടെ കാസ്റ്റിങിനെക്കുറിച്ച് നടി ദീപിക ചിഖ്‌ലിയ പറഞ്ഞതും ചര്‍ച്ചയാവുകയാണ്.

രാമാനന്ദ് സാഗര്‍ ഒരുക്കിയ രാമായണം സീരിയലില്‍ സീതയായി എത്തിയത് ദീപികയായിരുന്നു. രാമായണ്‍ സിനിമയില്‍ സായ് പല്ലവി എങ്ങനെയാകുമെന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് ദീപിക പറയുന്നത്. വെറൈറ്റി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപിക രാമായണ്‍ സിനിമയെക്കുറിച്ച് സംസാരിച്ചത്.

''അവള്‍ ഗംഭീരനടിയാണ്. പക്ഷെ അവള്‍ക്ക് സീതയാകാന്‍ സാധിക്കുമോ എന്നെനിക്ക് അറിയില്ല. കണ്ടാല്‍ മാത്രമേ പറയാനാകൂ'' എന്നാണ് ദീപിക പറഞ്ഞത്. സീതയ്ക്ക് ചുരുണ്ട മുടിയല്ലെന്നും ദീപിക പറയുന്നു. ''തുളസീദാസിന്റെ രാമായണത്തില്‍ സീതയുടേത് ബദാം കണ്ണുകളാണ്. നീണ്ട മുടിയും വെളുത്ത നിറവുമാണ്. അത് തന്നെയായിരുന്നു രാമാനന്ദ് സാറും നോക്കിയത്. അദ്ദേഹം എന്നില്‍ ആ രൂപം കണ്ടെത്തി'' എന്നും അവര്‍ പറയുന്നു.

''ഇന്നും സീത എന്നതാണ് എന്റെ ഐഡന്റിറ്റി. മിക്കപ്പോഴും എന്റെ പേര് ആളുകള്‍ മറന്നു പോകും. പക്ഷെ ഞാന്‍ സീതയായിട്ടുണ്ടെന്ന് അവര്‍ക്ക് ഓര്‍മയുണ്ടാകും. ഞങ്ങളുടെ രാമായണത്തിന്റെ സ്വാധീനം രാമായണ്‍ സിനിമയ്ക്കുമുണ്ടാകുമെന്നാണ് കരുതുന്നത്. പാന്‍ഡമിക് സമയത്ത് രാമായണം ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അങ്ങനെ പുതിയ തലമുറയും കണ്ടിട്ടുണ്ട്. ആ ഇമേജ് മായ്ച്ച് കളയുക എളുപ്പമല്ല. രാമായണത്തില്‍ ഒരിടത്തും സീതയ്ക്ക് ചുരുണ്ട മുടിയാണെന്ന് പറഞ്ഞിട്ടില്ല'' എന്നാണ് അവര്‍ പറയുന്നത്.

Dipika Chikhlia who played Sita in Ramayan serial calls out Sai Pallavi's casting in Ramayan,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും; ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ക്വാല്‍കോം

കൊച്ചിയില്‍ യുവാക്കളെ മര്‍ദിച്ച സംഭവം; ഗുണ്ടാ നേതാവിന്റെ കൂട്ടാളികളായ മൂന്നുപേര്‍ പിടിയില്‍

പാകിസ്ഥാൻ താരത്തെ ഇടിച്ചിട്ടു; ജയം, 'കാർ​ഗിൽ ഹീറോകൾ'ക്ക് സമർപ്പിച്ച് ഇന്ത്യൻ ബോക്സർ

കാസർകോട്ടെ ഇവിഎം തിരിമറി ആരോപണം: യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല; പരാതി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ