വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ രജനികാന്ത് ചിത്രമായിരുന്നു ബാബ. 2002 ല്‍ പുറത്തിറങ്ങിയ ബാബ പക്ഷെ ബോക്‌സ് ഓഫീസില്‍ നേരിട്ടത് കനത്ത പരാജയമായിരുന്നു. അന്ന് തനിക്കുണ്ടായ നഷ്ടങ്ങളെല്ലാം സ്വയം നികത്തി തന്ന രജനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഡിസ്ട്രിബ്യൂട്ടര്‍ എന്‍വി പ്രസാദ്. ബാബയുടെ ആന്ധ്രാപ്രദേശിലേയും നിസാമിലേയും വിതരണവകാശം പ്രസാദായിരുന്നു വാങ്ങിയിരുന്നത്.
''ബാബയുടെ റിലീസിന് ആന്ധ്രാപ്രദേശിലേയും നിസാമിലേയും വിതരണവകാശം ഞാനായിരുന്നു വാങ്ങിയിരുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം രജനി സാര്‍ എന്നെ വിളിച്ചു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എങ്ങനെയുണ്ടെന്ന് ചോദിച്ചു'' പ്രസാദ് പറയുന്നു.
ബാബയുടെ തീയേറ്റര്‍ പ്രകടനം വളരെ മോശമായിരുന്നു. പ്രസാദിന് വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു മാസത്തിന് ശേഷം പ്രസാദിനെ തേടി രജനികാന്തിന്റെ മാനേജരുടെ കോള്‍ വന്നു. ''ഞാന്‍ അവിടെ ചെന്നപ്പോള്‍ മൊത്തം എത്രയാണ് നഷ്ടമായതെന്നതിന്റെ കണക്ക് നല്‍കാന്‍ പറഞ്ഞു. കണക്ക് കൂട്ടി നോക്കിയപ്പോള്‍ 1.60 കോടിയുണ്ടായിരുന്നു. അവര്‍ എന്നോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു'' പ്രസാദ് പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''അടുത്ത ദിവസം ചെന്നപ്പോള്‍ എന്റെ എല്ലാ നഷ്ടവും രജനികാന്ത് സാര്‍ നികത്തി തന്നു. അതിന് പുറമെ ഒരു ലക്ഷം രൂപയും ചേര്‍ത്തു തന്നു. നിങ്ങളാണ് റീഫണ്ട് കിട്ടുന്ന ആദ്യത്തെ ഡിസ്ട്രിബ്യൂട്ടറെന്നും അടുത്തതായി നല്‍കാന്‍ പോകുന്നത് കര്‍ണാടക ഡിസ്ട്രിബ്യൂട്ടര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു'' എന്നും പ്രസാദ് പറയുന്നു. ''അദ്ദേഹം എന്നോട് പറഞ്ഞത്, ഈ പണവും കൊണ്ട് ഞാന്‍ ദുബായ്ക്ക് പോവുകയല്ല. ഞാന്‍ ബാബ നിര്‍മിച്ചത് എന്റെ തൃപ്തിയ്ക്ക് വേണ്ടിയാണ്, നിങ്ങളെ നഷ്ടത്തിലാക്കാനല്ല എന്നായിരുന്നു'' പ്രസാദ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates