Diya Krishna 
Entertainment

'ഭാര്യയുടെ അടിമ, പെണ്‍ കോന്തന്‍'; അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

അച്ഛന്റേയും കൂടെ ഉത്തരവാദിത്തമല്ലേ തന്റെ കുഞ്ഞിനെ നോക്കുകയെന്നത്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. അതുകൊണ്ട് തന്നെ വിവാഹത്തില്‍ നിന്നുള്ള സഹോദരിമാരുടെ വിഡിയോകളും ചിത്രങ്ങളും വൈറലാകുന്നുണ്ട്.

ഇതിനിടെ അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടേയും ഭര്‍ത്താവ് അശ്വിന്‍ കൃഷ്ണയുടേയും വിഡിയോകള്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹത്തിനിടെ മകന്‍ ഓമിയേയും എടുത്ത് നടക്കുന്ന അശ്വിന്റെ വിഡിയോയ്ക്ക് താഴെ ചിലര്‍ മോശം കമന്റുമായി എത്തിയിരിക്കുകയാണ്. അശ്വിന്‍ ഭാര്യയുടെ അടിമയാണെന്നും പെണ്‍കോന്തനാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ഇതിനെതിരെ ദിയ കൃഷ്ണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അശ്വിനെ അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്ന സുധി എന്ന ഇന്‍ഫ്‌ളുവന്‍സറുടെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ദിയയുടെ പ്രതികരണം. നന്നായി പറഞ്ഞുവെന്ന് യുവാവിന്റെ വിഡിയോയ്ക്ക് ദിയ കമന്റ് ചെയ്യുന്നുണ്ട്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് എന്ന കമന്റോടെയാണ് ദിയ വിഡിയോ സ്‌റ്റോറിയാക്കിയിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

'ഒരു അച്ഛന്‍ തന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കുന്ന വിഡിയോയാണിത്. അതിന്റെ താഴെ വന്നിരിക്കുന്ന കമന്റുകള്‍ കാണിച്ചു തരാം. എനിക്ക് ഈ കമന്റുകള്‍ മനസിലാകുന്നില്ല. തന്റെ കുഞ്ഞിനെ എടുത്തു നടക്കുന്ന ഒരു അച്ഛന്റെ വിഡിയോയെ പരിഹസിക്കാന്‍ മാത്രം എന്താണുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ആ കുട്ടിയുടെ അമ്മ എന്തെങ്കിലും തിരക്കിലാകാം, ശാരീര ബുദ്ധിമുട്ടുകള്‍ കാണാം. ഇതൊന്നുമല്ലെങ്കിലും, അച്ഛന്റേയും കൂടെ ഉത്തരവാദിത്തമല്ലേ തന്റെ കുഞ്ഞിനെ നോക്കുകയെന്നത്. അതിനെ ഇത്തരത്തില്‍ നോക്കി കാണുന്നത് എന്തിനാണ്?' എന്നാണ് യുവാവ് വിഡിയോയില്‍ ചോദിക്കുന്നത്.

''പക്ഷെ ഒരു സ്ത്രീ തന്റെ കരിയറും വിദ്യാഭ്യാസവും ഭര്‍ത്താവിനും കുഞ്ഞിനും വേണ്ടി മാറ്റി വച്ച് കുടുംബത്തില്‍ നിന്നാല്‍ അവള്‍ മാതൃകാ സ്ത്രീയാകും സമൂഹത്തില്‍. ഇതേ കാര്യം ഒരു പുരുഷന്‍, തന്റെ ഭാര്യയുടെ ബിസിനസിന് പിന്തുണയുമായി നില്‍ക്കുകയാണെങ്കില്‍ അവനെ ഇത്തരത്തിലുള്ള കമന്റുകള്‍ വിളിക്കും. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, സോഷ്യല്‍ മീഡിയയിലൂടെ ഒരു പുരുഷനെ എത്രത്തോളം ആക്രമിക്കാന്‍ പറ്റുമോ അത്രയും ആക്രമിച്ചിട്ട്, എവിടെയെങ്കിലും എന്തെങ്കിലും നടക്കുമ്പോള്‍ പുരുഷന്മാരുടെ പ്രശ്‌നം ആരും ചര്‍ച്ച ചെയ്യുന്നില്ലേ, ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലേ എന്ന് പറയുന്ന ആള്‍ക്കാരുടെ പ്രതീകമാണ് ഈ കമന്റ് ബോക്‌സ്'' എന്നും വിഡിയോയില്‍ പറയുന്നുണ്ട്.

Diya Krishna's husband Aswin Ganesh gets trolled for holding their baby all the time. Diya gives reply by sharing a video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

ഷൂ വാങ്ങുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ; കാലിൻ്റെ ആരോഗ്യത്തിന് ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണം

'ഭൂമിയിൽ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃ​ഗങ്ങളും ജീവിക്കുന്നത്'

ഹോക്കിയില്‍ സൂപ്പര്‍ സണ്‍ഡേ! '32 ​ഗോളുകളുടെ' പെരുമഴ തീർത്ത് ഇന്ത്യ!

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം