Ahaana Krishna, Diya Krishna ഇൻസ്റ്റ​ഗ്രാം
Entertainment

'അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു'; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ

അപ്പോൾ നിങ്ങൾക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും യൂട്യൂബ് വ്ലോ​ഗറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ച് പങ്കുവച്ചത്. അഹാനയുടെയും തന്റെയും വിവാഹങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു.

ഏറ്റവും പ്രധാന വ്യത്യാസം അഹാന വിവാഹം ഒരു വര്‍ഷം മുൻപേ ആസൂത്രണം ചെയ്തു തുടങ്ങിയെങ്കില്‍ തനിക്ക് പ്ലാനിങ്ങിനേ സമയം കിട്ടിയില്ലായിരുന്നു എന്നും ദിയ വെളിപ്പെടുത്തി. അഹാനയുടെ വിവാഹച്ചെലവ് എത്രയാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ തുറന്നുപറ‍ഞ്ഞു.

അഹാനയുടെ വിവാഹത്തിന്റെ യഥാർഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല. "അത്തരം കാര്യങ്ങൾ ഞാൻ അഹാനയോട് നേരിട്ട് ചോദിക്കാറില്ല. എന്തായാലും അത് വലിയൊരു തുകയായിരിക്കും. 5- 6 ദിവസം ഞങ്ങൾ താജിൽ തന്നെയായിരുന്നു താമസം. അവിടെ 20- 25 ലേറെ റൂമുകൾ ബുക്ക് ചെയ്തിരുന്നു.

ഫങ്ഷനും ഫുഡും അറേഞ്ച് ചെയ്തിരുന്നു. അപ്പോൾ നിങ്ങൾക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്".- ദിയ പറഞ്ഞു. സെപ്റ്റംബർ 13ന് കോവളം താജിൽ വച്ചായിരുന്നു ദിയ കൃഷ്ണയുടെ സഹോദരി അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. അ‍ഞ്ച് ദിവസം നീളുന്ന ആഘോഷമായിരുന്നു വിവാഹത്തിന്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Diya Krishna talks about Ahaana Krishna's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോം 6, 7, 8 മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; നിലവിലുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീം കോടതി

ജിമ്മിൽ പോകും മുമ്പ് നേന്ത്രപ്പഴം കഴിക്കണോ? അറിയാം ഗുണങ്ങളും വ്യത്യാസങ്ങളും

'പതിവ് അച്ഛനമ്മ സങ്കല്പത്തിൽ നിന്ന് മാറണമെന്ന് നിർബന്ധമുണ്ടായിരുന്നു, ഇതൊരു മനുഷ്യപക്ഷ സിനിമയാണ്'; ഋത്വിക് ബൈജു അഭിമുഖം

'ലോട്ടറിയെ തൊട്ടുകളിക്കരുത്'; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പരമ്പരാഗത ക്രൂയിസര്‍ ശൈലി, 440 സിസി; ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്പ്രിന്റ് 440 ലോഞ്ച് ഈ വര്‍ഷം അവസാനം