Hansika Krishna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇതെന്റെ ആദ്യത്തെ സിനിമയാണ്, ഞാൻ ഭയങ്കര ആവേശത്തിലാണ്'; 'ബാച്ച്ലര്‍ പാര്‍ട്ടി Deux' പ്രീ റിലീസ് ഇവന്റിൽ തിളങ്ങി ഹന്‍സിക കൃഷ്ണ

കരോള്‍ എന്ന കഥാപാത്രത്തെയാണ് ഹന്‍സിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അമല്‍ നീരദ് ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux' റിലീസിനൊരുങ്ങുകയാണ്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹന്‍സിക കൃഷ്ണയും ചിത്രത്തിലൂടെ ബി​ഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഹൻസികയുടെ കാരക്ടർ പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഇന്നലെ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും നടന്നിരുന്നു. പ്രീ റിലീസ് ഇവന്റിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "എല്ലാവർക്കും നമസ്കാരം. ഞാൻ ഹൻസിക കൃഷ്ണ. ഇതെന്റെ ആദ്യത്തെ സിനിമയാണ്, ഞാൻ ഭയങ്കര ആവേശത്തിലാണ്. അമൽ നീരദ് സാറിനോടും ജ്യോതിർമയി മാംമിനോടും വലിയൊരു നന്ദി പറയുന്നു.

എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന്. ഇത്രയും നല്ലൊരു സൂപ്പർ കാസ്റ്റിനൊപ്പം അഭിനയിക്കാൻ പറ്റിയതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇതൊരു ആക്ഷൻ എന്റർടെയ്നറാണ്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണ്. എല്ലാവരും തിയറ്ററിൽ പോയി തന്നെ സിനിമ കാണണം".- ഹൻസിക പറഞ്ഞു.

കരോള്‍ എന്ന കഥാപാത്രത്തെയാണ് ഹന്‍സിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പക്കാ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ളതാകും ഹൻസികയുടെ വേഷമെന്നാണ് പുറത്തുവരുന്ന വിവരം. നസ്‌ലിന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയന്‍, ജ്യോതിര്‍മയി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Hansika Krishna about Bachelor Party D'EUX.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി; അടുത്ത സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിനെ ചുമതലപ്പെടുത്തി പ്രസിഡന്റ്

'ഉച്ചാരണശുദ്ധി പോരാ', ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ നാവ് ഈര്‍ക്കില്‍കൊണ്ട് വടിപ്പിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

അക്ഷരയുടെ മരണം കണ്ണ് തുറപ്പിച്ചു; ഇന്‍ഫോപാര്‍ക്കിലേക്ക് സുരക്ഷിത നടപ്പാതയൊരുക്കാന്‍ അധികൃതര്‍

പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും, ദീപാവലി നിറവിൽ രാജ്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ