Vijay, Jason Sanjay വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അച്ഛൻ എനിക്ക് തന്നത് അദ്ദേ​ഹത്തിന്റെ ആരാധകരെയാണ്; മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ വലിയ സന്തോഷം'

'കൃത്യനിഷ്ഠത'യാണ് അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യമെന്ന് സഞ്ജയ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യത്തെ കുറിച്ച് സഞ്ജയ് പറഞ്ഞ വാക്കുകളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

'കൃത്യനിഷ്ഠത'യാണ് അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യമെന്ന് സഞ്ജയ് പറഞ്ഞു. താങ്കളുടെ അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം എന്തായിരുന്നു ? എന്ന ചോദ്യത്തിനും സഞ്ജയ് മറുപടി നൽകി. 'എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹത്തിനും എനിക്കും ചുറ്റുമുള്ള എല്ലാവർക്കും അതൊരു സന്തോഷ നിമിഷമായിരുന്നു എന്ന കാര്യം തീർച്ചയാണ്'.- സഞ്ജയ് പറഞ്ഞു.

അതോടൊപ്പം അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു. നിങ്ങളുടെ ആദ്യ സിനിമയ്ക്കായി അച്ഛൻ എന്താണ് നൽകിയത് എന്നായിരുന്നു സഞ്ജയ്‌യോടുള്ള ചോദ്യം. ആരാധകർക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട്, എല്ലാവരെയും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അച്ഛൻ 'സി​ഗ്മ'യുടെ റിലീസിനായി കാത്തിരിക്കുകയാണ്.

പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല. കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങൾ തമ്മിൽ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്.

തീർച്ചയായും അദ്ദേഹം എന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. ഒക്ടോബർ രണ്ടിനാണ് സി​ഗ്മ തിയറ്ററുകളിലെത്തുന്നത്. സന്ദീപ് കിഷൻ ആണ് സി​ഗ്മയിൽ നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ള ആണ് നായിക.

Jason Sanjay talks about his father Vijay and his father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

തൃശൂരിലെ സർക്കാർ സ്ഥാപനത്തിൽ 9 തെറാപ്പിസ്റ്റ് ഒഴിവ്; ശമ്പളം 39,690 രൂപ !

അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

കേരളത്തിലെ ഏതു മണ്ണിലും മള്‍ബറി വളരും; നടീലും പരിപാലനവും സിംപിള്‍, ആരോഗ്യ ഗുണവുമേറെ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് പാകമായ ജേഴ്സി ഇല്ല!