Scene 
Entertainment

'ഫസ്റ്റ് ലുക്കിന് മുമ്പേ സീനിന്റെ കഥ ലീക്കായി, എനിക്കാകെ ഭയമായി; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ'; തുറന്നു പറഞ്ഞ് ജിത്തു മാധവന്‍

'എനിക്കാകെ ഭയമായി. സ്ട്രക്ചര്‍ എന്താകും? എല്ലാം പുറത്തായല്ലോ എന്നായി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വലിയ വിജയമായിരിക്കുകയാണ് സൂര്യ ചിത്രം സീന്‍. ജിത്തു മാധവന്‍ ഒരുക്കിയ ചിത്രത്തിലൂടെ നസ്ലെന്‍ തമിഴ് എന്‍ട്രി ഗംഭീരമാക്കിയിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവില്‍ നസ്രിയയും കയ്യടി നേടുന്നു. സോഷ്യല്‍ മീഡിയയിലെങ്ങും സീനും സീനിലെ സീനുകളുമാണ് ചര്‍ച്ചാ വിഷയം. തിയറികളും ഡീകോഡിങുമൊക്കെയായി ആരാധകര്‍ ആഘോഷിക്കുകയാണ്.

സീന്‍ തിയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ചിത്രം പുറത്ത് വന്നതോടെ ഈ തിയറികള്‍ പലതും ശരിയാണെന്നും വ്യക്തമായി. എന്നാല്‍ ആ തിയറികള്‍ വെറും അഭ്യൂഹങ്ങളെല്ലെന്നും സിനിമയുടെ കഥ ലീക്കായതു കൊണ്ടാണെന്നുമാണ് ജിത്തു മാധവന്‍ പറയുന്നത്. സിനിഉലകമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

''അഭ്യൂഹങ്ങളായിരുന്നില്ല. അത് ലീക്കായ വാര്‍ത്തയായിരുന്നു. അഭ്യൂഹങ്ങളും ഫാന്‍ തിയറിയുമൊന്നുമായിരുന്നില്ല. വാര്‍ത്ത ലീക്കായതാണ്. ആദ്യത്തെ ഔട്ട് പോലും പുറത്ത് വന്നിരുന്നില്ല. അതിന് മുമ്പേ വാര്‍ത്ത വന്നു. സിനിമയില്‍ ഇങ്ങനെയാണെന്ന്. ഞാന്‍ ആദ്യ പകുതി ബില്‍ഡ് ചെയ്തത് തന്നെ ആ സര്‍പ്രൈസ് വച്ചാണ്. ബിഫോര്‍ റിവീലിങും ആഫ്റ്റര്‍ റിവീലിങും വച്ചാണ് ഞാന്‍ ബില്‍ഡ് ചെയ്തത് തന്നെ. ആദ്യ പകുതിയുടെ പകുതിയോടെയാണ് റിവീലാകുന്നത്. അതിന് ശേഷം അദ്ദേഹം എങ്ങനെയാണ് ആ സാഹചര്യം കൈകാര്യം ചെയ്തതെന്ന് കാണിച്ചു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്'' ജിത്തു മാധവന്‍ പറയുന്നു.

''എനിക്കാകെ ഭയമായി. സ്ട്രക്ചര്‍ എന്താകും? എല്ലാം പുറത്തായല്ലോ എന്നായി. ഫസ്റ്റ് ലുക്ക് വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യം പുറത്തായിരുന്നു. അതിന് ശേഷം ടീസര്‍ വന്നതോടെ എല്ലാവരും അത് ശരിയാണെന്ന് തോന്നുന്നുവെന്ന് പറയാന്‍ തുടങ്ങി. അത് വല്ലാതെ വേദനിപ്പിച്ചു. ഷൂട്ടിങ് സമയത്തെല്ലാം ഞങ്ങള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്മാര്‍ ഉണ്ടായിട്ടും ഒന്നും പുറത്ത് വന്നിരുന്നില്ല. ഷൂട്ട് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമ്പോഴേക്കും ആരോ ലീക്കാക്കി. ആരെന്ന് അറിയില്ല'' എന്നും അദ്ദേഹം പറയുന്നു.

''ലീക്കായെങ്കിലും എഡിറ്റില്‍ ഒരുപാട് വര്‍ക്ക് ചെയ്തു. എല്ലാവരും അറിഞ്ഞു, ഇനിയെന്ത് ചെയ്യാമെന്ന് ചിന്തിച്ചു. റിവീല്‍ ആകുന്ന സമയം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയായിരിക്കുമെന്ന് അറിയാം പക്ഷെ എപ്പോഴാണെന്ന് അറിയില്ലല്ലോ, ആ ചിന്തയില്‍ വര്‍ക്ക് ചെയ്തിട്ടാണ് ഇപ്പോഴുള്ള ആദ്യ പകുതിയിലേക്ക് എത്തുന്നത്. എനിക്കുമത് എക്‌സൈറ്റിങ് ആയിരുന്നു. എഡിറ്റര്‍ അജ്മല്‍ സാബുവുമായി കുറേ സംസാരിച്ചാണ് ഇപ്പോഴുള്ളതിലേക്ക് എത്തിയത്'' എന്നും ജിത്തു പറയുന്നു.

Jithu Madhavan about the story of Scene getting leaked before first look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനവ്വറലി തങ്ങൾക്കെതിരായ പൊലീസ് കേസ്; മുസ്‌ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു

150 എംബിപിഎസ് സ്പീഡ്, 25ലധികം ഒടിടി, ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാല്‍ 13 മാസം വാലിഡിറ്റി; അറിയാം ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ പ്ലാന്‍

ഏഴാം ക്ലാസ് മതി..... അസിസ്റ്റന്റ് മുതൽ ഓഫീസ് അറ്റൻഡന്റ് വരെ; സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അവസരം

സായ് പല്ലവിയുടെ പൊലീസ് ലുക്കിന് പിന്നിൽ മെറിൻ ജോസഫ് ഐപിഎസ്; വെളിപ്പെടുത്തി സംവിധായകൻ

സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം