mayan 
Entertainment

'പാട്ട് കേട്ട് തലകറങ്ങുന്നത് ഇതാദ്യം, മനക്കട്ടിയില്ലാത്തവര്‍ കേള്‍ക്കരുത്'; സോഷ്യല്‍ മീഡിയയുടെ ഉറക്കം കളഞ്ഞ് 'കൊല്ലിപ്രാക്ക്'

'ഹാപ്പി ആയ ഞാന്‍ എന്തോ ഒന്ന് വേട്ടയാടുന്ന അവസ്ഥയിലേക്ക് എത്തി കേട്ട് കഴിഞ്ഞപ്പോള്‍'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മമ്മൂട്ടിയെ വില്ലനാക്കിയൊരുക്കിയ കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് മായന്‍. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് മായന്‍. കുപ്രസിദ്ധമായ കറുത്തച്ചനൂട്ട് എന്ന ആചാരം പശ്ചാത്തലമായി വരുന്ന ചിത്രമാണ് മായന്‍ എന്നാണ് കരുതപ്പെടുന്നത്.

ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. കറുത്തച്ചനൂട്ട്, നരബലി തുടങ്ങിയ പ്രേമയങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലര്‍ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കും ആകാംക്ഷ ജനിപ്പിക്കുകയും ചെയ്ത ട്രെയിലറിന്റെ കാഴ്ചക്കാര്‍ ഇതിനോടകം തന്നെ 2.2 മില്യണ്‍ പിന്നിട്ടിരിക്കുകയാണ്.

ചിത്രത്തില്‍ കറുത്തച്ചനായി മമ്മൂട്ടിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിലറില്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ മുഖം റിവീല്‍ ചെയ്തിട്ടില്ല. ആരായിരിക്കും മായനിലെ നിഗൂഢ കഥാപാത്രമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ കൊല്ലിപ്രാക്ക് എന്ന ഗാനം.

മുജീബ് മജീദ് ഒരുക്കിയ ഗാനം ചിത്രത്തിന്റെ നിഗൂഢതയുയര്‍ത്തുന്നതാണ്. രജീവ് ഗോവിന്ദന്‍ എഴുതിയ വരികളിലും നരബലിയടക്കമുള്ള തീമുകള്‍ കടന്നു വരുന്നുണ്ട്.ജോണ്‍സ് റോയ് ആണ് പാട്ടെഴുതിയിരിക്കുന്നത്. കകേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു നെഗറ്റിവിറ്റി അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇങ്ങനൊരു പാട്ട് ഇറക്കി വിടാനുള്ള ധൈര്യം തന്നെ അപാരമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

''തിയറ്റര്‍ അത്രയും സൗണ്ടില്‍ ഇത് കേട്ടാല്‍ ആര്‍ക്കായാലും പേടി തോന്നും, തീറ്ററിലെ ഇരുട്ട്. ഈ പടം ഓര്‍ക്കാന്‍ കൂടെ വയ്യാ, പുല്ല്... 2 തവണ കേട്ടു. മൊത്തത്തില്‍ എന്തോ പോലെ. ഒരു വല്ലാത്ത അവസ്ഥ, കേക്കുമ്പോ തന്നെ ഒരു നെഗറ്റീവ് ഒപ്പീസ് കേള്‍ക്കുന്ന പോലെ. വായീന്ന് പോണില്ല, ആദ്യമായി ഒരു സോങ് കേട്ടിട്ട് തലകറങ്ങുന്നു അതും രാത്രി 2 മണിക്ക്, എന്ത് പാട്ടേടെ ഇത്, സംഗീതം കൊണ്ട് നമ്മളെ ബ്രെയിനില്‍ പല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് തെളിയിച്ചു. ഹാപ്പി ആയ ഞാന്‍ എന്തോ ഒന്ന് വേട്ടയാടുന്ന അവസ്ഥയിലേക്ക് എത്തി കേട്ട് കഴിഞ്ഞപ്പോള്‍, പുല്ല് പേടിയായിട്ടും വയ്യ. ഈണത്തിനൊപ്പം ലിറിക്സ് ഉം അന്യായം കൊല പ്രാക്ക് ആയിപ്പോയി, കേട്ടിട്ട് നെഞ്ചത്ത് ഒരു കനം പോലെ തോന്നുന്നു. ശ്വാസം എടുക്കാന്‍ ഒക്കെ ബുദ്ധിമുട്ട്. കേള്‍ക്കുന്തോറും ഉള്ളിലൊരു ഭയം. എന്നിട്ടും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നൊരു വല്ലാത്ത ഫീല്‍! മനസ്സിന് കട്ടി ഇല്ലാത്ത മനുഷ്യര്‍ ഇതൊക്കെ കാണാതെയും കേള്‍ക്കാതെയും ഇരിക്കുന്നതാണ് നല്ലത്.. അല്ലെങ്കില്‍ ഉള്ള സമാധാനം കൂടി പോയി കിട്ടും. ഭയങ്കര നെഗറ്റീവ് എനര്‍ജി ആണ്. ചില കാര്യങ്ങള്‍ ഒക്കെ അറിയാതെ ഇരിക്കുന്നത് തന്നെ ആണ് നല്ലത്'' എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം മായന്‍ നിര്‍മിച്ചിരിക്കുന്നത് മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദാണ്. നൈല ഉഷ, വിജയ് ബാബു, ആര്‍ഷ ബൈജു, നിരഞ്ജന അതുല്‍. ജിബിന്‍ ഗോപിനാഥ്, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം ഡിസംബര്‍ 3 ന് തിയേറ്ററുകളിലെത്തും.

Kollipraak song from mayan starring Jayasurya is making social media scared.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചല്ലോ..., ആരെങ്കിലും വിമര്‍ശിച്ചോ...?' കെ കെ രാഗേഷ്

പ്രസവസമയത്ത് ഭാര്യക്ക് ഒപ്പം ഇരിക്കാം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസം അവധി; പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

ചിന്തിച്ചാല്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കും; ന്യൂറാലിങ്കിന് എഫ്ഡിഎ അനുമതി; ബ്രെയിന്‍ ചിപ്പ് വിപണിയിലേക്ക്?

ഉയിര് സിനിമയുടെ പ്രമേയമായ കൊലപാതക കേസ്: നാടോടി സ്ത്രീ വധക്കേസില്‍ പ്രതിയായ രണ്ടാം ഭർത്താവ് കുറ്റക്കാരന്‍