Koottickal Jayachandran about Jeethu Jospeh ഫെയ്സ്ബുക്ക്
Entertainment

'ജീത്തുവുമായുള്ള ബന്ധം സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് തകര്‍ത്തു'; വെളിപ്പെടുത്തി കൂട്ടിക്കല്‍ ജയചന്ദ്രന്‍

വര്‍ക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ ആ വേദന അറിയാവുന്ന ഞാന്‍ കൂടെ കൂട്ടിയ സംവിധായക സുഹൃത്ത്

സമകാലിക മലയാളം ഡെസ്ക്

എന്തുകൊണ്ടാണ് ജീത്തു ജോസഫിന്റെ സിനിമകളില്‍ ഇപ്പോള്‍ കാണത്തതെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഒരു സംവിധായകന്റെ പാര മൂലം ജീത്തുവുമായുള്ള ബന്ധം തകര്‍ന്നുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. എന്നാല്‍ അയാളുടെ പേര് പറയാന്‍ താരം തയ്യാറായില്ല. പേര് പറഞ്ഞ് അയാള്‍ക്ക് പരസ്യം കൊടുക്കാനാഗ്രഹിക്കുന്നില്ലെന്നാണ് താരം പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വര്‍ക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ ആ വേദന അറിയാവുന്ന ഞാന്‍ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് തനിക്ക് പാര പണിതതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നുണ്ട്.

''ആദ്യ പടം 'ഡിക്ടറ്റീവ് ' മുതല്‍ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ 'ദൃശ്യം' വരെ. വര്‍ക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ ആ വേദന അറിയാവുന്ന ഞാന്‍ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകര്‍ത്തു! എന്തിനതു ചെയ്തു എന്ന് ചോദിക്കാന്‍ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല.'' താരം പറയുന്നു.

''പേര് പറഞ്ഞ് അയാള്‍ക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല. അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാര്‍ക്ക്. ജീത്തു ജോസഫിന്റെ പടങ്ങളില്‍ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്‌നേഹമുള്ളവര്‍ക്കായി'' എന്നാണ് താരം പറയുന്നത്.

ജീത്തുവിന്റെ ദൃശ്യം പരമ്പരയില്‍ കൂട്ടിക്കല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ നേരത്തെ ദൃശ്യം ത്രീയില്‍ കണ്ടക്ടര്‍ മുരളി ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞ നടന്റെ കുറിപ്പും വാര്‍ത്തയായിരുന്നു. ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ച ഘട്ടത്തിലായിരുന്നു നടന്റെ കുറിപ്പ്.

Koottickal Jayachandran about his friendship wih Jeethu Jospeh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

'അമിതവണ്ണം, ചികിത്സ പ്രോത്സാഹിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വേണ്ട', കര്‍ശന നിര്‍ദേശവുമായി ഡിസിജിഐ

'ധുരന്ധർ' ഇനിയും കണ്ടിട്ടില്ലേ! വിഷമിക്കണ്ട ഇതാ ചാന്‍സ്; റീ റിലീസിനെത്തി ചിത്രം

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

ഏറ്റെടുത്ത റോളുകൾ ഗംഭീരമാക്കി, ദ്രാവിഡ് എന്ന 'വൻ മതിലിന്' ബിസിസിഐയുടെ അംഗീകാരം

SCROLL FOR NEXT