ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

അവാർഡിന് പിന്നാലെ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടി

ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയതിന് പിന്നാലെ എന്നിവർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്. 

മമ്മൂട്ടിയുടെ പ്രശംസ

എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ സന്തോഷമുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസകൾ- മമ്മൂട്ടി കുറിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റർ. ചിത്രത്തിലെ പ്രകടനത്തിന് സുധീഷിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. 

സിദ്ധാർത്ഥ് ശിവയ്ക്ക് അവാർഡ് കിട്ടാൻ കാരണം

ജീവിതത്തിലെ നിര്‍ണായമായ ഒരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി ആവിഷ്‍കരിച്ച സംവിധാന മികവിനാണ് സിദ്ധാർത്ഥ് ശിവയ്ക്ക് അവാര്‍ഡ് എന്നാണ് ജൂറി പറയുന്നത്. എന്നിവര്‍ എന്ന തന്റെ ചിത്രത്തിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിലെ സങ്കീര്‍ണതകളെയും അവയുടെ രീതിയെയും കുറിച്ചാണ് സിദ്ധാര്‍ഥ് ശിവ പറയുന്നത്. വ്യക്തിപരമായ ശത്രുത രാഷ്‍ട്രീയ വൈരമായി മാറുന്ന സംഭവത്തോടെയാണ് തുടക്കം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഒളിവില്‍ താമസിക്കേണ്ടിവരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം