Kalamkaval  ഫെയ്സ്ബുക്ക്
Entertainment

'ആ നിൽപ് കണ്ടോ, പെൺകുട്ടികളുടെ മുഖത്തേക്ക് പോലും നോക്കില്ല! അമ്പലം.. വീട് അതാ ശീലം, തങ്കം സർ അവര്'; 'കളങ്കാവൽ' റിലീസ് പോസ്റ്റർ വൈറൽ

'പ്രാർഥനകൾ ശാന്തമാണ്, ഉദ്ദേശ്യങ്ങൾ ശാന്തമല്ല'.- എന്നാണ് പോസ്റ്ററിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഈ അടുത്ത കാലത്ത് മലയാളത്തിൽ വൻ ഹൈപ്പ് കൂട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനായെത്തുന്ന ചിത്രത്തിലെ നായകന്‍ വിനായകന്‍ ആണ്. ഈ രണ്ട് അഭിനയ പ്രതിഭകള്‍ ഒരുമിച്ച് എത്തുമ്പോള്‍ ഉണ്ടാവുന്ന മാജിക്കിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കളങ്കാവൽ റിലീസിനോടനുബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നെറ്റിയിൽ ചന്ദനക്കുറി തൊട്ട് ഒരു ക്ഷേത്രത്തിന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. 'പ്രാർഥനകൾ ശാന്തമാണ്, ഉദ്ദേശ്യങ്ങൾ ശാന്തമല്ല'.- എന്നാണ് പോസ്റ്ററിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. രസകരമായ കമന്റുകളോടെയാണ് ഈ പുതിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

'എന്തൊരു വിനയം', 'കണ്ടാൽ വീടും അമ്പലവും ഒക്കെ ആയി നടക്കുന്ന ഒരു പാവം... ഹോ അങ്ങനെ ഒരാളെക്കുറിച്ച് എന്തൊക്കെയാ എല്ലാവരും പറഞ്ഞുണ്ടാക്കിയത്', 'നിൽപ്പ് കണ്ടാൽ എന്തൊരു പാവം..', 'നന്മയുടെ നിറകുടം സർ അവര്', 'സാർ ഒരു മാന്യനാണ്..', 'ആ നിൽപ്പ് നോക്കിക്കേ, പൂജാമുറിയിൽ വെച്ച് പൂജിക്കാൻ തോന്നും...', 'പാവം പെൺകുട്ടികളുടെ മുഖത്തേക്ക് പോലും നോക്കില്ല...അമ്പലം..വീട് അതാ പതിവ്', 'കണ്ടാൽ പറയോ 21 പേരെ കൊന്നിട്ട് നിക്കുന്നതാണെന്ന്'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം ബുക്ക് മൈ ഷോയിലും ഇന്ത്യന്‍ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. ബുധനാഴ്ചത്തെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ നാലാമത്തെ ചിത്രം കളങ്കാവല്‍ ആണ്. 23,000 ടിക്കറ്റുകളാണ് 24 മണിക്കൂറില്‍ ചിത്രം വിറ്റത്. ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിനായകൻ, ജിബിൻ ​ഗോപിനാഥ്, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 22 നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

Cinema News: Mammootty starrer Kalamkaval new release poster goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന

'ഫോണ്‍ പേ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം'; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലിസ്

മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

നയൻതാര ഇനി രജനികാന്തിന്റെ അയൽക്കാരി; 31 കോടിയുടെ ആഢംബര വസതി സ്വന്തമാക്കി താരം

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കര്‍ശന നടപടി: പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍

SCROLL FOR NEXT