Midhun Ramesh 
Entertainment

പറ്റിപ്പ് തെണ്ടികള്‍; എന്റെ പേര് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ പറ്റിക്കുന്നു, ഇവന്‍ വെറും കള്ളന്‍; തുറന്നടിച്ച് മിഥുന്‍ രമേശ്

ഒരു തട്ടിപ്പുകാരനെ തുറന്നു കാട്ടുന്നു എന്ന തലക്കെട്ടോടെയാണ് മിഥുന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മിഥുന്‍ രമേശ്. നബീല്‍ എന്നയാള്‍ക്കെതിരെയാണ് മിഥുന്‍ മുന്നറിയിപ്പുമായെത്തിയിരിക്കുന്നത്. ഒരു തട്ടിപ്പുകാരനെ തുറന്നു കാട്ടുന്നു എന്ന തലക്കെട്ടോടെയാണ് മിഥുന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ പണം നല്‍കിയെന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കുകയാണ് ഇയാളെന്ന് മിഥുന്‍ പറയുന്നു.

''ചാരിറ്റി ചെയ്യുമ്പോള്‍ അത് ബാക്കിയുള്ളവരെ അറിയിച്ച് ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തതു കൊണ്ടു തന്നെ ഞാന്‍ എന്തെങ്കിലും ചാരിറ്റി സ്വന്തമായി ചെയ്യാറുണ്ടെങ്കില്‍ ആരേയും അറിയിക്കാറില്ല. മറ്റുള്ളവരുടെ ചാരിറ്റിയെക്കുറിച്ചൊക്കെ അറിയിക്കുന്നതില്‍ വലിയ സന്തോഷമേയുള്ളൂ. അവര്‍ ചെയ്യുന്നത് ആളുകള്‍ക്ക് പ്രചോദനം ആവുമെങ്കില്‍ സന്തോഷമേയുള്ളൂ'' മിഥുന്‍ പറയുന്നു.

''പക്ഷെ പറ്റിപ്പ് തെണ്ടികളേ, അവന്മാരുടെ കാര്യമാണ് പറയാനുള്ളത്. നബീല്‍ എന്നാണ് അവന്റെ പേര്. ഞാന്‍ 25000 അയച്ചു കൊടുത്തുവെന്നൊരു സ്‌ക്രീന്‍ഷോട്ട് കാണിച്ച് നാട്ടുകാരെ മുഴുവന്‍ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കാന്‍ ആണെന്നാണ് പറയുന്നത്. വെറും ഫ്രോഡാണ്. അങ്ങനൊരു പ്രശ്‌നമേയില്ല. വെറും പറ്റിപ്പാണ്. ഇതും പറഞ്ഞ് ഒരു സുഹൃത്തുക്കളേയും സെലിബ്രിറ്റികളേയും ഇവന്‍ സമീപിക്കുന്നുണ്ട്.'' എന്നാണ് മിഥുന്‍ പറയുന്നത്.

''വെറും കള്ളനാണ്, ഫ്രോഡാണ്. നിങ്ങള്‍ പണം കൊടുക്കരുത്. പണം ആവശ്യക്കാര്‍ക്ക് എത്തിക്കണം. ഇങ്ങനെയുള്ള ഫ്രോഡുകള്‍ക്ക് അയക്കരുത്. അങ്ങനെയുണ്ടെങ്കില്‍ എനിക്ക് മെസേജ് അയച്ചാല്‍ ഞാന്‍ മറുപടി തരാം ഞാന്‍ കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന്. എന്റെ പേര് പറഞ്ഞ് വരികയാണെങ്കില്‍ കൊടുക്കരുത്. നബീല്‍ എന്നാണ് അവന്റെ പേര്. അവന്റെ നമ്പര്‍ വേണമെങ്കില്‍ മെസേജ് അയച്ചാല്‍ മതി. ഇവിടെ ഇടുന്നത് ശരിയല്ലാത്തതു കൊണ്ടാണ്'' എന്നും മിഥുന്‍ പറയുന്നു.

Midhun Ramesh warns about charity scam using his name.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' 37 വെട്ടുകൾ, ഇറച്ചിക്കടയിൽ പോലും ഇത്ര ക്രൂരമായി വെട്ടില്ല, കുഞ്ഞിന്റെ മുറിയിലേക്ക് രക്തം തെറിച്ചു'; ധനരാജിൻറെ കൊലപാതകത്തിൽ കോടതി

കോഴിക്കോട് ആയുഷ് മിഷനിൽ വൻ അവസരം; കുക്ക് മുതൽ സൈക്കോളജിസ്റ്റ് വരെ ഒഴിവുകൾ, നവംബർ 30 വരെ അപേക്ഷിക്കാം

'അനു നല്ല നടിയല്ലേ, ഇതും ചെയ്ത് കാണിച്ചു കൊടുക്ക്'; ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

'പന്ത് ചുരണ്ടി ചതിച്ചത് ഓസീസ് ടീമിലെ എല്ലാവരും ചേര്‍ന്ന്'!

സ്വകാര്യ വാഹനങ്ങളില്‍ ജാതിപ്പേരോ, ചിഹ്നങ്ങളോ വേണ്ട; നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍